കൊല്ലം: വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ കറിവച്ച സംഭവത്തിൽ ആയുർവേദ ഡോക്ടർ പിടിയിൽ. കൊട്ടാരക്കര വാളകം സ്വദേശി ഡോക്ടർ പി ബാജിയാണ് വനംവകുപ്പിന്റെ പിടിയിലായത്.
കൊല്ലം വാളകം മേഴ്സി ആശുപത്രിക്കു സമീപത്തു വച്ചായിരുന്നു സംഭവം. വെറ്റില വിൽക്കാനായി പുലർച്ചെ കൊട്ടാരക്കരയിലേക്കു പോകുമ്പോഴാണ് ഡോക്ടർ ഓടിച്ച വാഹനം മുള്ളൻപന്നിയെ ഇടിച്ചത്. പുറത്തിറങ്ങിയ ഡോക്ടർ മുള്ളൻപന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ചു.
പിന്നീട് കറിവയ്ക്കുകയായിരുന്നു. ഡോക്ടറുടെ വീട്ടിൽ പരിശോധനയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ അടുപ്പിൽ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നു.
Discussion about this post