വാഷിംഗ്ടൺ: യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളോട് പ്രതികരിച്ച് വൈറ്റ് ഹൗസ്. വംശം, ലിംഗഭേദം അല്ലെങ്കിൽ മറ്റേതെങ്കിലും ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് ഒരു ന്യായീകരണം ഇല്ലെന്നും യുഎസിൽ ഇത് അസ്വീകാര്യമാണെന്നും പറഞ്ഞു. വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും ഇത്തരത്തിലുള്ള ആക്രമണങ്ങളെ തടയാനും തടസ്സപ്പെടുത്താനും വളരെ കഠിനമായി പരിശ്രമിക്കുകയാണെന്ന് ജോൺ കിർബി ചൂണ്ടിക്കാട്ടി.
അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരെയും ഇന്ത്യൻ വംശജർക്കെതിരെയും ഉള്ള ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പ്രസ്താവന.
Discussion about this post