തൃശ്ശൂർ: മോട്ടോർവാഹന വകുപ്പിന്റെ കർശന നിർദ്ദേശം അവഗണിച്ച് വീണ്ടും മദ്യപിച്ച് ജോലിയ്ക്ക് എത്തി ബസ് ജീവനക്കാരൻ. കുന്നംകുളം- തൃശ്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് മദ്യപിച്ച് ജോലിയ്ക്കെത്തിയത്. യാത്രക്കാരുടെ പരാതിയെ തുടർന്ന് ഇയാളെ ബസിൽ നിന്നും ഡ്രൈവർ ഇറക്കിവിട്ടു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ടിക്കറ്റ് ചാർജ് വാങ്ങുന്നതിനിടെ ബസ് കണ്ടക്ടറും യാത്രികനും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതോടെയാണ് കണ്ടക്ടർ മദ്യപിച്ചതായി വ്യക്തമായത്. തുടർന്ന് ഇയാൾ മറ്റ് യാത്രികർക്കും ശല്യമുണ്ടാക്കി. ഇതോടെ യാത്രികർ ഡ്രൈവറോട് പരാതി പറയുകയായിരുന്നു. ഡ്രൈവർ കണ്ടക്ടറെ താക്കീത് ചെയ്തുവെങ്കിലും ഇയാൾ യാത്രികരെ ശല്യം ചെയ്യുന്നത് തുടർന്നു.
ബസ് മഴുവഞ്ചേരിയിലെത്തിയപ്പോൾ കണ്ടക്ടറുടെ ശല്യം സഹിക്കാതെ ആയി. ഇതോടെ യാത്രക്കാർ രംഗത്ത് വന്നതോടെ ഡ്രൈവർ ബസ് നിർത്തിയ ശേഷം കണ്ടക്ടറെ അടിച്ചിറക്കി വിടുകയായിരുന്നു. തുടർന്ന് യാത്രികരെ മറ്റ് ബസുകളിൽ കയറ്റിവിട്ട ശേഷം സർവ്വീസ് റദ്ദാക്കി ബസ് കുന്നംകുളത്തേക്ക് തന്നെ തിരികെ പോയി.
Discussion about this post