ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ഇന്നലെ അയോദ്ധ്യയിലെ ദർശനത്തിന് ശേഷമായിരുന്നു പരിപാടി അവതരിപ്പിച്ചത്. ജനുവരി 22 ന് പ്രാണപ്രതിഷ്ഠ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഹേമ മാലിനി എത്തിയിരുന്നു. അതിനു ശേഷം രണ്ടാം തവണയാണ് നടി അയോദ്ധ്യയിലെത്തുന്നത്.
രാം ലല്ലയ്ക്കുവേണ്ടി അമ്പലത്തിനുള്ളിൽ ഞാൻ ഭരതനാട്യം കളിച്ചു. ഈയൊരു അനുഭവം ജീവിത അവസാനം വരെ ഓർത്തിരിക്കും . ഇതൊരു ആഹ്ലാദകരമായ നിമിഷമായിരുന്നു. ഞാൻ ആവേശത്തോടെയാണ് നൃത്തം ചെയ്തത്. നിരവധി പേരാണ് എന്നെ അഭിനന്ദിച്ചത് എന്നാണ് നടി ഭരതനാട്യ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ച് സേഷ്യൽ മീഡിയയിൽ കുറിച്ചത്.
രാമക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇത്തരത്തിൽ ഒരു അവസരം നൽകിയതിന് ക്ഷേത്രത്തിന്റെ എല്ലാ പ്രതിനിധികളോടും ഞാൻ നന്ദി അറിയിക്കുന്നു എന്നും ഹേമ മാലിനി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യ രാമക്ഷേത്രം രാജ്യത്തിന് സമർപ്പിച്ചതിനുശേഷം നിരവധി പേർക്കാണ് ജോലി ലഭിച്ചത് എന്ന് ഹേമ മാലിനി പറഞ്ഞു. രാം ലല്ലയെ ഒരു നോക്ക് കാണാൻ ദിവസവും നിരവധി ഭക്തരാണ് എത്തുന്നത് എന്ന് നടി കൂട്ടിച്ചേർത്തു.









Discussion about this post