ആലപ്പുഴ; ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ കുട്ടിയുടെ പിതാവ്.അദ്ധ്യാപകരടക്കമുള്ളവരുടെ ശാരീരിക, മാനസിക പീഡനമാണ് മകന്റെ മരണത്തിനു കാരണമെന്നു പരാതിയിൽ പറയുന്നു. കാട്ടൂർ അഴിയകത്തു വീട്ടിൽ പ്രജിത്ത് (13) ആണു മരിച്ചത്.മുഖ്യമന്ത്രിക്കും കലക്ടർക്കും പോലീസിനുമാണ് പിതാവ് എപി മനോജ് പരാതി നൽകിയത്.സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച് നടത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മനോജ്-മീര ദമ്പതികളുടെ മകൻ പ്രജിതാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസിൽ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടർന്ന് സ്‌കൂൾ മൈക്കിൽ അനൗൺസ്‌മെൻറ് നടത്തി.
പിന്നാലെ കുട്ടികൾ തിരിച്ചെത്തുകയും ചെയ്തു. വിജയ് തലകറങ്ങി വീണതിനെ തുടർന്ന് വെള്ളം എടുക്കാൻ പോയതാണെന്ന് പറഞ്ഞെങ്കിലും അദ്ധ്യാപകർ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പി.ടി അദ്ധ്യാപകനായ ക്രിസ്തു ദാസ് വഴക്കുപറയുകയും ചൂരൽ ഉപയോഗിച്ച് പല തവണ തല്ലുകയും ചെയ്തു. രേഷ്മ, ഡോളി എന്നീ അധ്യാപകർ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു.
കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് പോയതെന്ന് സഹപാഠികൾ പറയുന്നു. മൂത്ത സഹോദരൻ പ്രണവ് സ്‌കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് സ്‌കൂൾ യൂണിഫോമിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Discussion about this post