മുംബൈ: ബോളിവുഡ് താരം വിദ്യാ ബാലന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് താരം മുംബൈ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അത് വഴി ജോലി വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ചതായാണ് പരാതി. ഫെബ്രുവരി 17, 19 തീയതികളിൽ നിരവധി പേരെ പ്രതി സമീപിച്ചെന്നാണ് കണ്ടെത്തൽ.
വിദ്യയുടെ പേരിൽ പ്രതി പിന്നീട് പുതിയ ജിമെയിൽ അക്കൗണ്ടും തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വഴിയും ഇയാൾ ആളുകളെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് മുംബൈ പോലീസ് അറിയിച്ചു. ഐടി നിയമത്തിലെ വകുപ്പ് 66(സി)പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post