ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങൾക്ക് 10 ശതമാനം വരെ നികുതി ഏർപ്പെടുത്താനുള്ള കർണാടകാ സർക്കാരിന്റെ കടുത്ത ഹിന്ദു വിരുദ്ധ നയത്തിനെതിരെ പ്രതിഷേധവുമായി കർണാടക ബി ജെ പി. ബുധനാഴ്ച സംസ്ഥാന നിയമസഭയിൽ ‘കർണാടക ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ബിൽ 2024’ പാസാക്കിയതിനെ തുടർന്നാണ് കടുത്ത പ്രതിഷേധവുമായി ബി ജെ പി രംഗത്തെത്തിയത്. പൂർണ്ണമായും ഒരു ഹിന്ദു വിരുദ്ധ സർക്കാരാണിതെന്ന് ബി ജെ പി തുറന്നടിച്ചു
ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 ശതമാനവും 10 ലക്ഷം മുതൽ 1 കോടി രൂപ വരെ വരുമാനമുള്ളവരിൽ നിന്ന് 5 ശതമാനവും നികുതി പിരിക്കാൻ ഈ ബിൽ സർക്കാരിന് അധികാരം നൽകുന്നു. ഇങ്ങനെ പിരിക്കുന്നതിനേക്കാൾ ഗുരുതരമായിട്ടുള്ളത് ഈ പണം പോകുന്നത് ഒരു പൊതു നിധിയിലേക്കാണ് എന്നുള്ളതിലാണ്. ഈ നിധി ഉപയോഗിക്കാനുള്ള അധികാരം ഹിന്ദുക്കൾക്ക് മാത്രമല്ല എന്നതാണ് ഈ നിയമത്തെ അങ്ങേയറ്റം ഹിന്ദു വിരുദ്ധമാക്കുന്നത്.
ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്നും 10 ശതമാനം നികുതി പിടിച്ചെടുക്കുമെന്നും അത് ഒരു പൊതു നിധിയിലേക്ക് സ്വരൂപിക്കുമെന്നുമാണ് ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ & ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഭേദഗതി ബിൽ സംസ്ഥാന നിയമസഭയിൽ വ്യക്തമാക്കിയത് .
അതുപോലെ, 10 ലക്ഷം മുതൽ 1 കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങൾ കോമൺ പൂൾ ഫണ്ടിലേക്ക് 5 ശതമാനം നികുതി നൽകണം, എന്നാൽ ഈ കോമൺ പൂൾ ഫണ്ടിന്റെ അധികാര സ്ഥാനത്തേക്ക് , ഹിന്ദു അല്ലാത്ത ഒരാൾക്ക് വരാൻ നിയമം സംവിധാനമൊരുക്കുന്നു എന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട് . ബില്ലിലെ ഒരു ക്ലോസ് അനുസരിച്ച് ഹിന്ദുക്കളിൽ നിന്നും മറ്റ് മതങ്ങളിൽ നിന്നുമുള്ള അംഗങ്ങളെ മാനേജ്‌മെൻ്റ് കമ്മിറ്റിയിൽ നിയമിക്കാം.
“കോമൺ പൂൾ ഫണ്ട് ദരിദ്രരായിട്ടുള്ള അവസ്ഥയിൽ പണം ആവശ്യമായ സാഹചര്യത്തിൽ മറ്റേതെങ്കിലും മത സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് എന്ന് ബില്ലിലെ സെക്ഷൻ 19(എ) പറയുന്നു.
ഇത് ഹിന്ദുക്കളോട് കാണിക്കുന്ന അനീതി മാത്രമല്ല, ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലേക്കുള്ള തിരിച്ചു പോക്ക് കൂടിയാണെന്ന് പറഞ്ഞാൽ അത് തെറ്റാവുകയില്ല
Discussion about this post