ലക്നൗ: ഉത്തർപ്രദേശിലെ തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിൽ അമൂലിന്റെ ബനാസ് കാശി സങ്കുൽ പാൽ സംസ്കരണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വാരണാസിയിലെ അമുലിന്റെ ഏറ്റവും വലിയ പ്ലാന്റാണ് ബനാസ് കാശി.
വാരണാസിയിലെ കാർഖിയോണിലെ യുപിഎസ്ഐഡിഎ അഗ്രോ പാർക്കിൽ നിർമ്മിച്ച ബനസ്കാന്ത ജില്ലാ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിന്റെ പാൽ സംസ്കരണ യൂണിറ്റാണ് ബനാസ് കാശി സങ്കുൽ. 2021 ഡിസംബറിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ തറക്കല്ലിട്ടത്.
ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പ്ലാന്റിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്ലാന്റിലെ വിവിധ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിവരിച്ചു നൽകി. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ചടങ്ങിൽ സന്നിഹിതനായിരുന്നു.
വാരാണസയിലെ ടൂറിസം, ആത്മീയ ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രധാനമന്ത്രി ദ്വിദ്വിന സന്ദർശനത്തിനായി വാരാണസിയിലെത്തിയത്. ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി, ബിജെപി യുപി അദ്ധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി എന്നിവർ ചേർന്ന് സ്വീകരിച്ചു. 13,202 കോടിയിലധികം വരുന്ന വികസന പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിക്കുക.
Discussion about this post