Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ക്യാൻസർ പിടികൂടിയപ്പോഴും പോരാളിയായ സൈനികൻ ; വലതു കൈ മുറിച്ചപ്പോൾ ഇടതു കൈ കൊണ്ട് ഷൂട്ടിംഗ് പരിശീലിച്ചു ; കീമോകാലത്തും കമാൻഡിംഗ് ഓഫീസർ ; ഒടുവിൽ ചിരിച്ചു കൊണ്ട് മരണത്തെ സ്വീകരിച്ചു ; ഇന്ത്യയുടെ അഭിമാനം പാരാ എസ്‌എഫ് കേണൽ നവജ്യോത്

by Brave India Desk
Apr 10, 2020, 01:48 pm IST
in Sainikam
Share on Facebook
Tweet
WhatsAppTelegram

റിട്ടയേഡ് ലെഫ്റ്റനന്റ് കേണൽ കർണെയ്ൽ സിംഗ് ബാലിന്റെയും രമീന്ദർ കൗറിന്റെയും മകൻ നവ്‌ജോത് സിംഗ് ബാൽ സൈന്യത്തിൽ ചേരുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചത് 1998 ലാണ്. 2002 ൽ മറ്റൊരു സ്വപ്നം കൂടി ആ യുവാവ് സത്യമാക്കി മാറ്റി. ഇന്ത്യയുടെ അഭിമാനമായ പാരാ സ്പെഷ്യൽ ഫോഴ്സിൽ അംഗമാകുകയെന്ന ചിരകാല സ്വപ്നം.

2007 ൽ കശ്മീരിലെ ലോലാബ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കൊടും ഭീകരരെ നവജോതും അദ്ദേഹത്തിന്റെ സഹസൈനികനും കൂടി നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഇല്ലാതാക്കി. ഈ ധീരതയ്ക്ക് സമാധാന കാലത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബഹുമതിയായ ശൗര്യ ചക്രയ്ക്ക് അദ്ദേഹം അർഹനായി. നിരവധി പാരാ എസ്.എഫ് ഓപ്പറേഷനിൽ പങ്കെടുക്കാൻ കഴിഞ്ഞ ആ യുവാവ് രണ്ടാം പാരാ എസ് ‌എഫ് ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ ആയി.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

പാരാ എസ്.എഫ്. സൈനികന് എന്നും കടന്നു പോകേണ്ടുന്ന കഠിന പരിശീലനത്തിനിടയിലാണ് വലതു കയ്യിൽ ഒരു മാംസവളർച്ച അദ്ദേഹം കണ്ടെത്തുന്നത്. തുടർന്ന് നടന്ന പരിശോധനയിലൂടെ അദ്ദേഹത്തിന്റെ രോഗം തിരിച്ചറിഞ്ഞു. വളരെ കുറച്ചു പേർക്ക് മാത്രം വരുന്ന അപൂർവ്വ ക്യാൻസർ.

കീമോ കാലത്ത് ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ പോലും അസാമാന്യനായ പോരാളിയായിരുന്നു കേണൽ നവജ്യോത്. ക്യാൻസറെന്ന കൊടും ഭീകരനോട് അപ്പോഴും അദ്ദേഹം പോരാട്ടം തുടർന്നു. ആ കാലത്താണ് അദ്ദേഹം ഹാഫ് മാരത്തൺ – 21 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയത്.

വലതു കൈ മുറിക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ ആ സൈനികൻ തുടക്കം മുതൽ തന്നെ ഇടതു കൈ കൊണ്ട് എല്ലാ കാര്യങ്ങളും നിർവ്വഹിച്ചു തുടങ്ങിയെന്ന് സഹപ്രവർത്തകർ ഓർമ്മിക്കുന്നു. ഇടതു കൈ കൊണ്ട് ഷൂ ലേസ് കെട്ടൽ , ഇടതു കൈകൊണ്ട് ഒപ്പിടൽ എല്ലാം സ്വായത്തമാക്കി. ഇടതു കൈകൊണ്ട് ഷൂട്ടിംഗ് പരിശീലനവും നടത്തി. കൃത്യമായി ലക്ഷ്യം ഭേദിക്കാനും ആ സൈനികൻ പഠിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തേയും നേരിടാൻ പരിശീലിച്ച ഇന്ത്യൻ പാരാ എസ്.എഫ് കമാൻഡോയ്ക്ക് ഭീകരരേക്കാൾ വലുതായിരുന്നില്ല ക്യാൻസറും.

വലതു കൈ മുറിച്ചു മാറ്റിയിട്ടും യുദ്ധം തുടർന്ന ക്യാൻസർ അദ്ദേഹത്തിന്റെ കരളിനേയും ശ്വാസകോശത്തെയും ബാധിച്ചു, അങ്ങനെ കഴിഞ്ഞ ഏപ്രിലിൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് വിടവാങ്ങി. തുടർന്ന് കടുത്ത വേദനയ്ക്കിടയിലും പോരാളിയുടെ മനസ്സോടെ മുന്നോട്ടു പോയി. തന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊരു പേഷ്യന്റിനെ കണ്ടിട്ടില്ലായെന്നായിരുന്നു നവ‌ജ്യോതിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്.

ഒടുവിൽ അവസാന ശ്വാസം വരെ പോരാടി ആ ധീരൻ രോഗത്തിനു കീഴടങ്ങി. കീഴടങ്ങുക എന്ന പദം ഒരു പാരാ എസ്.എഫ്. കമാൻഡോയുടെ നിഘണ്ഡുവിലില്ലാത്തതിനാൽ രോഗത്തോട് പോരാടി മരിച്ചു എന്നു തന്നെ പറയണം. മരിക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ആശുപത്രിക്കിടയ്ക്കയിൽ നിന്നുള്ള സെൽഫി അതിനു തെളിവാണ്..

പ്രിയ സൈനികന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് !

Tags: featuredSainikam
Share20
Tweet
SendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

‘ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്’! ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫ്; ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഭാരതം

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

ഇന്ത്യയുടെ സഹനം ബലഹീനതയായി കരുതരുത്, ആഞ്ഞടിക്കാൻ മടിക്കില്ല’; ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന്റെ ലക്ഷ്യം വ്യക്തമാക്കി അജിത് ഡോവൽ!

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ശാരീരികാസ്വാസ്ഥ്യം ; ജെപി നദ്ദയെ എയിംസിൽ പ്രവേശിപ്പിച്ചു ; കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies