മുംബൈ: മുംബൈയിലെ വിക്രോളി പാർക്ക് സൈറ്റ് പ്രദേശത്ത് നിയമവിരുദ്ധമായി താമസിച്ചതിന് മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു.
വിക്രോളിയിലെ പാർക്ക് സൈറ്റ് ഏരിയയിലെ ലോവർ ഡിപ്പോയ്ക്ക് സമീപം ചില ബംഗ്ലാദേശ് പൗരന്മാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവരമറിഞ്ഞയുടൻ പോലീസ് രണ്ടുദിവസം മുമ്പ് പ്രദേശത്ത് കെണിയൊരുക്കുകയും മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
യൂസഫ് സോഫാൻ (58), മൊമിനുല്ല ഷെയ്ഖ് (52), ഉമദുല്ല നൂറുൽഹഖ് (69) എന്നിവരാണ് നിയമവിരുദ്ധരായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാർ എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ നിയമവിരുദ്ധമായി വൻതോതിൽ ബംഗ്ലാദേശ് സ്വദേശികൾ മുംബൈയിലും പരിസരപ്രദേശങ്ങളിലും താമസിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നതായുംസംശയം പ്രകടിപ്പിച്ചിട്ടുണ്ട് ഇത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്
Discussion about this post