ഡല്‍ഹി: മാഗി നൂഡില്‍സിലെ മായം സംബന്ധിച്ച കേസില്‍ കോടതി മൈസൂരിലെ സര്‍ക്കാര്‍ ലാബിന്റെ വിശദീകരണം തേടി. അനുവദനീയമായ അളവിലാണോ ലെഡും മോണാസോഡിയം ജൂട്ടാമേറ്റ് ആസിഡും (എം.എസ്.ജി) നൂഡില്‍സില്‍ ചേര്‍ത്തിരിക്കുന്നതെന്ന് ലാബ് വ്യക്തമാക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു.
മാഗിയില്‍ ചേര്‍ത്തിരിക്കുന്ന ലെഡിന്റെ അളവ് ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചാണെന്ന് നെസ്‌ലെ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ മറ്റു ചേരുകള്‍ സംബന്ധിച്ചും വിശദമായ പരിശോധന വേണമെന്ന് കേന്ദ്രസര്‍ക്കാരും കോടതിയില്‍ ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് കേസില്‍ ഇടക്കാല വിധി നല്‍കാതെ ജസ്റ്റീസ് ദീപക് വര്‍മ്മ അധ്യക്ഷനായ ബെഞ്ച് ലാബിന്റെ റിപ്പോര്‍ട്ട് തേടിയത്.
കേസ് ഏപ്രില്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.
Discussion about this post