റായ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി. ആൺമക്കളുടെയും പെൺമക്കളുടെയും ഭാവി കെട്ടിപ്പടുക്കുന്ന തിരക്കിലാണ് കോൺഗ്രസ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ മോദിയുടെ കുടുംബം ജനങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്ഷിത് ഭാരത് വിക്ഷിത് ഛത്തീസ്ഗഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ നിങ്ങളെയോ നിങ്ങളുടെ പ്രിയപ്പെട്ടവരെയോ കുറിച്ച് ഒരിക്കലും ചിന്തിക്കില്ല. അവരുടെ മക്കളുടെ സുരക്ഷിതമായ ഭാവി കെട്ടിപ്പെടുക്കുന്നതിൽ തിരക്കുള്ളവർക്ക് ഒരിക്കലും ജനങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാനോ നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കോനോ കഴിയില്ല എന്ന് പ്രധാനമന്തി പറഞ്ഞു. എന്റെ കുടുംബം നിങ്ങളാണ്. നിങ്ങളുടെ സ്വപ്‌നങ്ങൾ എന്റേതാണ്. അവ നിറവേറ്റാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്വതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ചത് കോൺഗ്രസ് ആണ്. എന്നാൽ രാജ്യത്തെ വികസനത്തിന്റെ പാതയിലാക്കുന്നതിലും പൗരന്മാരുടെ ഭാവി സുരക്ഷിതമാക്കുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വീണ്ടും വീണ്ടും സർക്കാരുകൾ രൂപികരിച്ചു. പക്ഷേ വികസനപരമായ ഇന്ത്യയെ കെട്ടിപ്പെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. അവർക്ക് വേണ്ടത് സർക്കാർ രൂപികരിച്ച് അധികാരം നിലനിർത്തുക മാത്രമാണ്. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് അവരുടെ അജണ്ടയിൽ ഒരിക്കലും ഉണ്ടായിരുന്നില്ല. ഇന്നും കോൺഗ്രസ് ദിശാബോധമില്ലാതെ തുടരുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്പത്ത് കൊള്ളയടിക്കുകയും , പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവർക്കും എതിരെ ശക്തമായ നടപടി തന്റെ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിൽ 34,400 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. റോഡുകൾ, റെയിൽവേ, കൽക്കരി, വൈദ്യുതി, സൗരോർജ്ജം ഉൾപ്പെടെയുള്ള വിവിധ മേഖലയിലെ വികസനത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
Discussion about this post