കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം പി ഷാജഹാൻ ഷെയ്‌ഖിന്റെ നേതൃത്വത്തിൽ തൃണമൂൽ പ്രവർത്തകർ ഗ്രാമീണ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് വിധേയമാക്കിയ സന്ദേശ്ഖാലിയിലേക്കുള്ള യാത്രാമധ്യേ വസ്തുതാന്വേഷണ സമിതിയെ തടഞ്ഞു വച്ച് ആറ് അംഗങ്ങളെ അറസ്റ്റ് ചെയ്ത് ബംഗാൾ പോലീസ്.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭോജെർഹട്ടിൽ വച്ചാണ് ഞായറാഴ്ച ഉച്ചയ്ക്ക് സ്വതന്ത്ര വസ്തുതാന്വേഷണ സമിതിയിലെ ആറ് അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന നഗ്നമായ കുറ്റകൃത്യങ്ങളെ കുറിച്ച് ഒരു അന്വേഷണവുമായും സഹകരിക്കില്ല എന്ന നിലപാടാണ് ബംഗാൾ ഭരണകൂടം കൈക്കൊള്ളുന്നത്
“ഞങ്ങൾ സന്ദേശ്ഖാലി സന്ദർശിക്കുകയായിരുന്നു, പക്ഷേ അവർ ഞങ്ങളെ തടഞ്ഞു. പോലീസ് ഞങ്ങളെ മനഃപൂർവം തടഞ്ഞുനിർത്തി സാധാരണക്കാർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. സന്ദേശ്ഖാലിയിലെ അതിക്രമങ്ങൾക്ക് ഇരയായവരെ കാണാൻ പോലീസ് ഞങ്ങളെ അനുവദിക്കുന്നില്ല വസ്തുതാന്വേഷണ സമിതി അംഗം ചാരു ഖന്ന വ്യക്തമാക്കി.
“അവർ (പോലീസ്) ഞങ്ങളെ നിയമവിരുദ്ധമായി തടഞ്ഞിരിക്കുകയാണ് ഞങ്ങൾ ഇത് ഞങ്ങളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണ്, ഞങ്ങൾ ഇതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി നൽകും. , വേണമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും , പിന്നെ പ്രധാനമന്ത്രിക്കും വരെ നൽകും” വസ്തുതാന്വേഷണ സമിതിയിലെ മറ്റൊരു അംഗമായ ഒ പി വ്യാസ് പറഞ്ഞു
സന്ദേശ്ഖാലിയുടെ ഇരകളെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം പൂർണ്ണമായും തകർന്നിരിക്കുകയാണ് . “നിർഭാഗ്യവശാൽ, നിയമം നടപ്പിലാക്കേണ്ട പോലീസ് തന്നെ നിയമവിരുദ്ധമായ ഉത്തരവുകൾ നടപ്പിലാക്കുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നു. ,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post