ന്യൂഡൽഹി: സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷനായ രംഗ്‌പോ സ്റ്റേഷന് ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. അലിപുർദുവാറിലെ ഡെപ്യൂട്ടി റെയിൽവേ മാനേജരാണ് ഇത് സംബന്ധിച്ച വിവരം പൊതുജനങ്ങൾക്ക് നൽകിയത്.
സിക്കിമിനെയും ഇന്ത്യയെയും സംബന്ധിച്ച് വിനോദസഞ്ചാരപരവും പ്രതിരോധപരവുമായ പ്രാധാന്യം രംഗ്‌പോ സ്റ്റേഷനുണ്ട്. സിക്കിമിന്റെ ചരിത്രത്തിലെ തന്നെ ആദ്യ റെയിൽവേ ലൈൻ ആണ് ഇപ്പോൾ നിലവിൽ വരുന്നത് . “മൂന്ന് ഘട്ടങ്ങളിലായാണ് സർക്കാർ ഈ പദ്ധതിനടപ്പിലാക്കുന്നത് . ആദ്യഘട്ടത്തിൽ സിവോക്ക് മുതൽ രംഗ്‌പോ റെയിൽ പദ്ധതി വരെ; മറ്റൊരു ഘട്ടത്തിൽ, റാംഗ്‌പോ മുതൽ ഗാങ്‌ടോക്ക് വരെ; മൂന്നാം ഘട്ടം, ഗാങ്ടോക്ക് മുതൽ നാഥുല വരെ”. അലിപുർദുവാറിലെ ഡെപ്യൂട്ടി റെയിൽവേ മാനേജർ അമർജീത് അഗർവാൾ വ്യക്തമാക്കി
ഈ പദ്ധതി 2024 നുള്ളിൽ പൂർത്തിയാക്കേണ്ടതായിരിന്നു എന്നാൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ചില ബാഹ്യ ഘടകങ്ങൾ കാരണം, പൂർത്തീകരണ കാലയളവ് നീണ്ടു പോവുകയും അത് 2025 ആക്കുകയും ചെയ്തു. ഡിആർഎം കൂട്ടിച്ചേർത്തു.
ഈ പദ്ധതിയിൽ പതിനാല് തുരങ്കങ്ങളും പതിമൂന്ന് പ്രധാന പാലങ്ങളും ഒമ്പത് ചെറിയ പാലങ്ങളും ഉണ്ട്. പദ്ധതിയുടെ പൂർത്തീകരണം അറുപത് മുതൽ അറുപത്തഞ്ച് ശതമാനം വരെ പൂർത്തിയായി, അടുത്ത മാസം മുതൽ ഞങ്ങൾ ട്രാക്ക് ജോലികൾ ആരംഭിക്കും. ”
“ഈ പദ്ധതിയുടെ 86 ശതമാനം അലൈൻമെൻ്റും തുരങ്കത്തിലാണ്, തുരങ്കം തുരന്നെടുക്കുന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്; പാറകൾക്ക് ശക്തിയില്ലാത്തതിനാൽ കുഴിക്കുന്നത് എളുപ്പമല്ല. മാസത്തിൽ ഞങ്ങൾ പതിനഞ്ച് മീറ്റർ വച്ചാണ് തുരങ്കനിർമ്മാണം നടക്കുന്നത് .” പ്രോജക്ട് ഡയറക്ടർ പറയുന്നു
Discussion about this post