കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട, വിവാദമായ കെ എം ആർ എൽ – എക്‌സാ ലോജിക് മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള ഉത്തരവിന്‍റെ പകർപ്പ് നൽകിയില്ല എന്നത് കൊണ്ട് അന്വേഷണം നിർത്തിവെക്കണം എന്ന വിചിത്രമായ വാദമാണ് ഹർജ്ജിക്കാർ ഉയർത്തുന്നത്.
എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തന്നെ തള്ളിയിരുന്നു. അത് കൂടാതെ കെ എസ് ഐ ഡി സി ക്ക് ഒളിക്കാൻ ഒന്നുമില്ലെങ്കിൽ എന്തുകൊണ്ടാണ് എസ്.എഫ്.ഐ .ഒ അന്വേഷണത്തെ എതിർക്കുന്നതെന്നും അതിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഒളിക്കാനൊന്നും ഇല്ല എന്ന് കോടതിയിൽ വ്യക്തമാക്കിയിട്ടും വീണ്ടും ഹർജ്ജിയുമായി വന്നിരിക്കുന്നതിനോട് ഇന്ന് ഹൈ കോടതി എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല
അതെ സമയം ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സർക്കാരും ഇന്ന് രേഖാമൂലം തങ്ങളുടെ നിലപാട് വിശദീകരിക്കും എന്നും കരുത്തപ്പെടുന്നു.








