വിവാഹവേദിയിലേക്ക് കൈപിടിച്ചു കയറ്റിയത് അന്തരിച്ച ഗായിക രാധിക തിലകിന്റെ മകളുടെ വിവാഹത്തിന് അമ്മയെപ്പോലെ കൈപിടിച്ച് വേദിയിലേക്ക് കൊണ്ടുവന്നത് ഗായിക സുജാതാ മോഹൻ. ദേവികയുടെ കൈപിടിച്ച് സുജാത വേദിയിലേക്ക് വന്നത് ആളുകളുടെ കണ്ണുകൾക്ക് സന്തോഷം പകരുന്ന കാഴ്ചയായിരുന്നു. ഫെബ്രുവരി 19-ന് ബംഗളൂരുവിലായിരുന്നു ദേവികയുടെ കല്യാണം. വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകൾ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നിരുന്നു. ഈ ചടങ്ങിലാണ് വേദികയുടെ കൈ പിടിച്ച് സുജാതാ വേദിയിലേക്ക് വന്നത്.
ബംഗളൂരു സ്വദേശികളായ വത്സല-സുചിന്ദ്രൻ ദമ്പതികളുടെ മകനും അഭിഭാഷകനുമായ അരവിന്ദാണ് ദേവികയുടെ കഴുത്തിൽ താലി ചാർത്തിയത്. മുല്ലപ്പൂവാൽ അലങ്കരിച്ച രാധികയുടെ ചിത്രത്തെ വണങ്ങിയാണ് ദേവിക വേദിയിൽ കയറിയത്. അമ്മയുടെ ചിത്രത്തിനെ സാക്ഷിയാക്കിയാണ് ദേവികയും അരവിന്ദും മണ്ഡപത്തിന് ചുറ്റും വലംവെച്ചതും. സുജാത, ഭർത്താവ് വി.കൃഷ്ണ മോഹൻ, ജയറാം, പാർവതി, ജി.വേണുഗോപാൽ തുടങ്ങിയ നിരവധി പ്രമുഖർ വിവാഹത്തിന് പങ്കെടുത്തിരുന്നു.
2015 സെപ്റ്റംബർ 20-നാണ് രാധിക വിട പറഞ്ഞത്. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അമ്മയുടെ അതേ പാത തന്നെയാണ് മകളും പിൻതുടരുന്നത്. ഗായികയായാണ് ദേവികയെ മലയാളികളിൽ അറിയപ്പെടുന്നത്. ദേവിക അമ്മയുടെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയ വീഡിയോ ഒരുക്കിയിരുന്നു. അത് വൻ ഹിറ്റായിരുന്നു. ദേവസംഗീതം നീയല്ലേ, മായാമഞ്ചലിൽ, മഞ്ഞക്കിളിയുടെ എന്നിവയാണ് രാധികയുടെ ശ്രദ്ധേയ ഗാനങ്ങൾ.









Discussion about this post