ഭുവനേശ്വർ : ഒഡീഷയിൽ ചരിത്രം നേട്ടം കുറിച്ച് ബെർഹാംപൂർ ഐടിഐ. 1,566 വിദ്യാർത്ഥികൾക്ക് ഇൻഡസ്ട്രി പ്ലേസ്‌മെൻ്റ് ലഭ്യമാക്കിയതിലൂടെയാണ് സ്ഥാപനം ചരിത്രപരമായ നേട്ടത്തിൽ എത്തിയിട്ടുള്ളത്. 1,566 വിദ്യാർത്ഥികൾക്കാണ് ഇൻഡസ്ട്രി പ്ലേസ്‌മെൻ്റ് ലഭിച്ചത്. ഇതിൽ 404 പെൺകുട്ടികളും ഉൾപ്പെടുന്നുണ്ട്.
ലോക്കിംഗ് ദ ടാലന്റ് എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പ്ലേസ്മെന്റ് പരിപാടിയിലാണ് 1,566 വിദ്യാർത്ഥികൾക്ക് ഒന്നിച്ച് ഇൻഡസ്ട്രി പ്ലേസ്‌മെൻ്റ്ലഭിച്ചത്. വിവിധ മേഖലകളിൽ പ്രമുഖരായ 18 കമ്പനികൾ ആണ് ബെർഹാംപൂർ ഐടിഐ സംഘടിപ്പിച്ച പ്ലേസ്മെന്റ് പരിപാടിയിൽ പങ്കെടുത്തത്. വ്യവസായാധിഷ്ഠിതമായി നൈപുണ്യ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിൽ ബെർഹാംപൂർ ഐടിഐ മികച്ച പങ്കു വഹിക്കുന്നതായി വിവിധ കമ്പനികളുടെ സ്ഥാപകർ അറിയിച്ചു.
ഡിജിറ്റൽ സ്‌കില്ലിംഗിന് കീഴിൽ ഓട്ടോഡെസ്‌ക്, ഐടി എസെൻഷ്യൽ തുടങ്ങിയ ആവശ്യമായ കഴിവുകളും പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. അതിലൂടെ അവർക്ക് തിരഞ്ഞെടുത്ത കരിയറിൽ മികവ് പുലർത്താൻ കഴിയുമെന്നും ഐടിഐ ബെർഹാംപൂർ പ്രിൻസിപ്പൽ ഡോ.രജത് കുമാർ പാനിഗ്രാഹി വ്യക്തമാക്കി. ഇത്രയേറെ വിദ്യാർത്ഥികൾക്ക് ഒന്നിച്ച് ഇൻഡസ്ട്രിയൽ പ്ലേസ്മെന്റ് ലഭിക്കുന്നത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.








