തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ ഏവരും അഭിമാനത്തോടെ കേട്ട പേരാണ് ദൗത്യത്തിന് നേതൃത്വം കൊടുക്കുന്ന പ്രശാന്ത് ബി നായർ എന്നത്. പ്രശാന്തിനെ കുറിച്ച് വലിയൊരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമാ താരം ലെന. പ്രശാന്ത് നായർ തന്റെ ഭർത്താവാണെന്ന വിവരമാണ് താരം പങ്കുവച്ചിരിക്കുന്നത്.
പ്രശാന്തിന് സുരക്ഷാ പ്രശനങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇതുവരെയും ഗോസിപ്പുകൾക്കും ചർച്ചകൾക്കും ഇട നൽകാതെ താരം ഇക്കാര്യം രഹസ്യമാക്കി വച്ചത്. വി.എസ്.എസ്.സിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രിയപ്പെട്ടവനെ ഗഗൻയാന് വേണ്ടി ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തുന്നത് കാണാനായി ലെനയും തലസ്ഥാനത്ത് എത്തിയിട്ടുണ്ടായിരുന്നു.
‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്.
ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു’ -ലെന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Discussion about this post