ഡല്‍ഹി: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കാനിരിക്കെ മാല്‍ഡ കലാപം ബി.ജെ.പി പ്രധാന വിഷയമാക്കും. വിഷയത്തില്‍ വര്‍ഗ്ഗീയ രാഷ്ട്രീയ നിലപാടാണ് ബി.ജെ.പിയ്‌ക്കെന്ന് ആരോപണമുണ്ട്.
എന്നാല്‍ കലിയാചക്ക് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത് വ്യാജ കറന്‍സി കേസുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കാനായിട്ടാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
അതേ സമയം ഈ മാസം 18ന് മാല്‍ഡയില്‍ ബി.ജെ.പി നടത്താനിരുന്ന റാലിയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ദിനാജ്പൂരിലേക്ക് മാറ്റി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി റാലിയെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ഒരു മുസ്ലിം സംഘടന നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Discussion about this post