ദീസ്പൂർ : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആസാമിൽ കൂടെ കടന്നു പോയപ്പോൾ അത് ബി ജെ പി ക്ക് നൽകിയത് വലിയ ഉണർവ്വാണെന്ന് വ്യക്തമാക്കി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധിയുടെ യാത്രക്ക് ശേഷം മുൻപൊന്നും കണ്ടിട്ടില്ലാത്ത വിധം കോൺഗ്രസിൽ നിന്നും ബി ജെ പി യിലേക്ക് നേതാക്കളുടെ ഒഴുക്കുണ്ടായിരുന്നു, ഇതിനെ പരാമർശിച്ചാണ് ആസാം മുഖ്യമന്ത്രി സംസാരിച്ചത്. രാഹുൽ ഗാന്ധി ആസാമിലെ യാത്രയ്ക്ക് തിരഞ്ഞെടുത്തത് വളരെ ദൗർഭാഗ്യകരമായ ഒരു സമയം ആണെന്നും അതിനാലാണ് കോൺഗ്രസിന് ഈ ഗതി വന്നതെന്നും അദ്ദേഹം പറഞ്ഞു
ഈ വർഷം ജനുവരിയിൽ അയോദ്ധ്യയിൽ പുതുതായി നിർമ്മിച്ച രാമജന്മഭൂമി ക്ഷേത്രത്തിൽ ഭഗവാൻ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ രാഹുൽ ഗാന്ധി അസമിലെ തെരുവുകളിൽ അലഞ്ഞുതിരിയുകയായിരുന്നു. ഇതാണ് കോൺഗ്രസിൻ്റെ ദൗർഭാഗ്യത്തിൻ്റെ കാരണം. ഇത് ആസാമിലെ എല്ലാ രാമ ഭക്തരുടെയും വികാരങ്ങളെ വ്രണപ്പെടുത്തി.
“ക്ഷണം നിരസിച്ചതായി നേരത്തെ ആളുകൾ പത്രത്തിലും ടെലിവിഷനിലും കേട്ടിരുന്നു. എന്നാൽ പ്രാൺ പ്രതിഷ്ഠയുടെ ദിവസം, അസമിലെ തെരുവിൽ ആളുകൾ രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ, അദ്ദേഹം പ്രാൺ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കുകയാണെന്ന് ആളുകൾക്ക് വ്യക്തമായി മനസ്സിലായി.” അദ്ദേഹം കൂട്ടിച്ചേർത്തു.
വരും വർഷങ്ങളിൽ ഏതാനും എംഎൽഎമാർ ഒഴികെ മറ്റാരും കോൺഗ്രസ് പാർട്ടിയിൽ തുടരില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ രാഹുൽ ഗാന്ധിയെ “ബി ജെ പി യുടെ സ്റ്റാർ ക്യാമ്പയിനെർ” എന്ന് വിശേഷിപ്പിച്ച് ശർമ്മ ശ്രദ്ധ നേടിയിരുന്നു. ക്രമസമാധാന പ്രശനങ്ങൾ ഉണ്ടായിരുന്നെങ്കിലും ലോക് സഭാ തിരഞ്ഞെടുപ്പ് തീരുന്നത് വരെ രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കില്ലെന്നും, തിരഞ്ഞെടുപ്പ് തീരുന്നത് വരെ രാഹുൽ ഗാന്ധിയെ ബി ജെ പി ക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവശ്യമുണ്ടെന്നും ശർമ്മ പറഞ്ഞിരുന്നു.








