Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

അഫ്ഗാനിൽ താലിബാൻ ഭീകര പരിശീലന കേന്ദ്രം സൈന്യം തകർത്തു ; കിട്ടിയ വിവരങ്ങൾ ഇന്ത്യയെ ഞെട്ടിക്കുന്നത്

by Brave India Desk
Apr 17, 2020, 07:05 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

കാബൂൾ : അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ താലിബാൻ ഭീകര കേന്ദ്രം അഫ്ഗാൻ സൈന്യം തകർത്തു. കനത്ത പോരാട്ടത്തിലൂടെയാണ് താലിബാൻ ഭീകരകേന്ദ്രം സൈന്യം തകർത്തത്. പതിനഞ്ച് ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരാളെ സൈന്യം പിടികൂടിയിട്ടുണ്ട്. അഞ്ച് സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ഏറ്റുമുട്ടൽ അവസാനിച്ചതിനു ശേഷം താലിബാൻ കേന്ദ്രത്തിലെത്തി ഭീകരരെ തിരിച്ചറിഞ്ഞ അഫ്ഗാൻ സൈന്യത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ മാത്രമായിരുന്നു താലിബാൻ ഭീകരർ. ബാക്കി പത്തുപേരും ജെയ്ഷെ മുഹമ്മദ് ഭീകരരായിരുന്നു. പിടിക്കപ്പെട്ട ഭീകരനും ജെയ്ഷെ മുഹമ്മദ് അംഗമാണ്.

Stories you may like

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

അഫ്ഗാൻ താലിബാന് പാക് പിന്തുണയുണ്ടെന്നത് നേരത്തെ തന്നെ തെളിഞ്ഞതാണ്. ഇത് സംബന്ധിച്ച് അഫ്ഗാനിസ്താനും പാകിസ്താനും തമ്മിൽ നയപരമായ സംഘർഷം പതിവായിരുന്നു. എന്നാൽ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യൽ ലക്ഷ്യമിട്ട് അഫ്ഗാൻ താലിബാനൊപ്പം ജെയ്ഷെ മുഹമ്മദ് ഭീകരരും പരിശീലനം നടത്തുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ച് ഗൗരവതരമാണ്

നംഗർഹാറിൽ അഫ്ഗാൻ താലിബാൻ ക്യാമ്പുകൾക്കൊപ്പം മൂന്ന് ജെയ്ഷെ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ നൂറിലധികം ഭീകരരും പരിശീലകരും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ അതിർത്തിയിൽ പാക് അധീന കശ്മീരിനു സമീപമുള്ള ലോഞ്ച് പാഡുകളുടേയും അതിർത്തി പ്രദേശങ്ങളുടേയും മാതൃകകളുടെ നിർമ്മാണവും പിടിച്ചെടുത്ത പരിശീലന കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നതോടെ ഇന്ത്യയെ സംബന്ധിച്ച് ഭീഷണി വർദ്ധിക്കുകയാണ്. പാക് ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചു വന്നിരുന്ന താലിബാൻ അനുകൂല ഘടകങ്ങൾ പ്രവർത്തനം പാക് അധീന കശ്മീരിലേക്ക് മാറ്റുമെന്നത് ഉറപ്പാണ്. ഹഖാനി ശൃംഖലയും പാക് അധീന കശ്മീരിൽ നിന്നുള്ള ഭീകരരും കശ്മീരിലേക്ക് നോട്ടമിടുമ്പോൾ ഇന്ത്യൻ സുരക്ഷ ഏജൻസിക്കും സൈന്യത്തിനും ഇനി തിരക്കുള്ള നാളുകളായിരിക്കും.

അതേസമയം ഐഎസ് ഭീകരർ താവളമടിച്ചിരിക്കുന്ന പ്രദേശമാണ് നംഗർ ഹാറെന്നത് ചിന്തിപ്പിക്കുന്ന മറ്റൊരു വസ്തുതയാണ്. ഐഎസിന്റെ പ്രഭാവം അസ്തമിച്ചതോടെ ഇവർ ജെയ്ഷെ മുഹമ്മദിലേക്കോ പാക് താലിബാനിലേക്കോ ചേക്കേറാനാണ് സാദ്ധ്യത. കേരളത്തിൽ നിന്ന് ഐഎസിലെത്തിയ ഭീകരരും നംഗർഹാറിലാണ് ഉണ്ടായിരുന്നത്.

ഇന്ത്യക്കെതിരെ ഏത് ഭീകര സംഘടനകളേയും അണിനിരത്താൻ ശ്രമിക്കുന്ന ഐ.എസ്.ഐ ഇനി അഫ്ഗാനിൽ കൂടി യുദ്ധമുഖം തുറക്കുമെന്നതിൽ സംശയമില്ല. ഇത് കണക്കുകൂട്ടി സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും സൈനിക നിയന്ത്രണം കർശനമാക്കാനുമായിരിക്കും ഇന്ത്യ ശ്രമിക്കുക.

Tags: featuredSainikam
Share14TweetSendShare

Latest stories from this section

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

Discussion about this post

Latest News

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തോൽവി സമ്മതിച്ചു കഴിഞ്ഞു’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, നുഴഞ്ഞുകയറ്റക്കാർക്ക് സമയം കഴിഞ്ഞുവെന്ന് മുന്നറിയിപ്പ്

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

അധികാരമില്ല, എന്നിട്ടും കടിപിടി; വീട് പണിതാല്ലല്ലേ ഫർണിച്ചർ വാങ്ങേണ്ടൂ; മുഖ്യമന്ത്രി ചർച്ചകളിൽ പരിഹസിച്ച് ശശി തരൂർ!

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ  ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ലണ്ടനിലെ ‘ബില്യണയർ റോ’ മുതൽ ദുബായ് വരെ; ഖമേനിയുടെ മകന്റെ ശതകോടികളുടെ രഹസ്യ സാമ്രാജ്യം പുറത്ത്

ഒടുവിൽ സ്വന്തം കെണിയിൽ വീണ് ഇറാൻ! ഹോർമുസ് കടലിടുക്കിൽ വിതറിയ മൈനുകൾകാണാനില്ല; ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘മറവി’

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു, പിന്നാലെ ആത്മഹത്യ; പ്രതി പിടിയിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു, പിന്നാലെ ആത്മഹത്യ; പ്രതി പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies