തിരുവനന്തപുരം : സിദ്ധാർത്ഥ് വധക്കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. കേരള പോലീസ് അന്വേഷിക്കുമ്പോൾ പല പരിമിതികളും ഉണ്ടാകും. എസ്എഫ്ഐ ക്യാമ്പസുകളിൽ കാണിക്കുന്ന ക്രൂരതകൾ എല്ലാം തന്നെ പാർട്ടിയുടെയും നേതാക്കളുടെയും പിന്തുണയോടെ ചെയ്യുന്നതാണ് എന്നും ശശി തരൂർ വ്യക്തമാക്കി.
ഭരിക്കുന്ന പാർട്ടിക്ക് വേണ്ടപ്പെട്ട ഒരു സംഘടന പ്രതിസ്ഥാനത്തുള്ള ഇങ്ങനെയൊരു വിഷയത്തിൽ കേന്ദ്ര അന്വേഷണമാണ് ആവശ്യം. കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കണം എന്നാണ് സിദ്ധാർത്ഥിന്റെ പിതാവിന്റെയും ആവശ്യമെന്നും ശശി തരൂർ വ്യക്തമാക്കി.
അതേസമയം സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ പ്രധാന പ്രതി സിൻജോ ജോൺസൺ അടക്കം 18 പ്രതികളും അറസ്റ്റിലായി. കൽപ്പറ്റ കോടതിയിൽ കീഴടങ്ങാനായി എത്തുമ്പോഴാണ് മുഖ്യപ്രതിയായ സിൻജോയെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post