ന്യൂഡൽഹി: ഒക്ടോബർ 29, 2023 ൽ ആന്ധ്രാപ്രദേശിൽ 14 പേരുടെ മരണത്തിനും അമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ അപകടത്തിന്റെ കാരണം വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്കോ പയലറ്റും കോ പയലറ്റും ക്രിക്കറ്റ് മാച്ചിൽ മുഴുകിയിരുന്നതാണ് ഇതിനു കാരണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഹൗറ-ചെന്നൈ പാതയിൽ ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയിൽ വച്ച് രായഗഡ പാസഞ്ചർ അന്ന് വൈകിട്ട് 7 മണിക്ക് വിശാഖപട്ടണം പലാസ ട്രെയിനിനെ പിന്നിൽ നിന്നും ഇടിക്കുകയായിരുന്നു. തുടർന്ന് 11 യാത്രക്കാർ മരിക്കുകയും 50 ഓളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റയിൽവേയുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുള്ള സംഭാഷണത്തിലാണ് അത്യന്തം വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ വെളിപ്പെടുത്തൽ റെയിൽവേ മന്ത്രി നടത്തിയത്
ലോക്കോ പൈലറ്റും കോ-പൈലറ്റും ക്രിക്കറ്റ് മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ആന്ധ്രാപ്രദേശിൽ ഈയിടെ നടന്ന അപകടം ഉണ്ടായത്. അത്തരത്തിലുള്ള എന്തെങ്കിലും ശ്രദ്ധാ വ്യതിയാനം പൈലറ്റുമാർക്കും അസിസ്റ്റൻ്റ് പൈലറ്റുമാർക്കും വരുന്നില്ലെന്നും, ട്രെയിൻ ഓടിക്കുന്നതിലാണ് പൂർണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്ന് ഉറപ്പാക്കാനും കഴിയുന്ന സംവിധാനങ്ങളാണ് ഞങ്ങൾ ഇപ്പോൾ സ്ഥാപിക്കുന്നത്. ” റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു
റെയിൽവേ സേഫ്റ്റി കമ്മീഷണർമാർ (സിആർഎസ്) നടത്തിയ അന്വേഷണ റിപ്പോർട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും, അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞ്, പ്രാഥമിക റെയിൽവേ അന്വേഷണം, രായഗഡ പാസഞ്ചർ ട്രെയിനിൻ്റെ ഡ്രൈവറെയും അസിസ്റ്റൻ്റ് ഡ്രൈവറെയും കൂട്ടിയിടിച്ചതിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയിരുന്നു . മാനദണ്ഡങ്ങൾ ലംഘിച്ച് തകരാറുള്ള രണ്ട് ഓട്ടോ സിഗ്നലുകൾ ആണ് അവർ മറികടന്നത് . അപകടത്തിൽ ഈ രണ്ട് ജീവനക്കാരും മരണപെട്ടു








