കാസർകോട് : കേരളത്തിൽ സ്പോർട്സ് ടർഫുകൾ കേന്ദ്രീകരിച്ച് രാസ ലഹരി വില്പന വ്യാപകമാകുന്നു . കാസർകോട് മഞ്ചേശ്വരത്തു നിന്നും സ്പോർട്സ് ടർഫിൽ ലഹരി വില്പന നടത്തുന്നതിനിടയിൽ ഒരാൾ അറസ്റ്റിലായി. മംഗൽപാടി ഉപ്പള സ്വദേശി മുഹമ്മദ് ഇംതിയാസ് ആണ് എക്സൈസിന്റെ പിടിയിലായത്.
40 ഗ്രാം മെത്താഫിറ്റമിനുമായാണ് മുഹമ്മദ് ഇംതിയാസിനെ എക്സൈസ് സംഘം പിടികൂടിയത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തി ജില്ലകളിൽ എക്സൈസ് പരിശോധന ശക്തമാക്കിയതോടെയാണ് സ്പോർട്സ് ടർഫുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയിരുന്ന മുഹമ്മദ് ഇംതിയാസ് പിടിയിലായത്.
കാസർകോട് ജില്ല ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് മുഹമ്മദ് ഇംതിയാസ് അറസ്റ്റിൽ ആയത്. ഇയാൾ സ്ഥിരമായി സ്പോർട്സ് ടർഫുകളിൽ ലഹരി വില്പന നടത്തുന്നുണ്ടെന്ന് എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി.
Discussion about this post