Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

by Brave India Desk
Mar 19, 2026, 02:41 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

പത്തനംതിട്ട ജില്ലയിലെ ഏറ്റവും നിർണ്ണായകമായ മണ്ഡലങ്ങളിലൊന്നായ ആറന്മുള ഇത്തവണ കേരളം ഉറ്റുനോക്കുന്ന പോരാട്ടഭൂമിയായി മാറിക്കഴിഞ്ഞു. വികസനത്തുടർച്ചയുമായി ഇടതും, മണ്ഡലം തിരിച്ചുപിടിക്കാൻ വലതും, അട്ടിമറി വിജയത്തിനായി ബിജെപിയും കച്ചമുറുക്കുമ്പോൾ ആറന്മുളയിലെ രാഷ്ട്രീയചിത്രം സങ്കീർണ്ണമാണ്.

പത്തനംതിട്ട നഗരസഭയും ആറന്മുള, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ആറന്മുള മണ്ഡലം. ഒരുകാലത്ത് കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ഈ മണ്ഡലം. കെ. ഗോപിനാഥൻ പിള്ള, കെ. കെ ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ പ്രതിനിധീകരിച്ച ചരിത്രമുണ്ട്. എന്നാൽ 2016-ൽ വീണ ജോർജിലൂടെ ഇടത് മുന്നണി മണ്ഡലം പിടിച്ചെടുത്തതോടെ ചിത്രം മാറി. വിമാനത്താവള വിരുദ്ധ സമരം മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്.

Stories you may like

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

2021 ൽ വീണ ജോർജ് 16,796 വോട്ടുകൾക്കാണ് ജയം സ്വന്തമാക്കിയത് എങ്കിൽ ഇത്തവണ വലിയ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കാൻ പോകുന്നത്. വീണ ജോർജ് തന്നെയാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമെന്ന നിലയിലുള്ള വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു. മൂന്നാം അങ്കത്തിന് ഇറങ്ങുമ്പോൾ ഭരണത്തുടർച്ചയാണ് ലക്ഷ്യം.

ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഢലത്തിൽ അവരുടെ സ്ഥാനാർഥി കുമ്മനം രാജശേഖരൻ ആണ്. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാവ് എന്ന നിലയിൽ കുമ്മനത്തിന് മണ്ഡലത്തിൽ വലിയ സ്വീകാര്യതയുണ്ട്. ബിജെപി ഇത്തവണ ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണിത്.

യുവജന നേതാവായ അബിൻ വർക്കിയെ രംഗത്തിറക്കി യുവാക്കളുടെ വോട്ട് പിടിക്കാനാണ് കോൺഗ്രസ് നീക്കം. മണ്ഡലം തിരിച്ചുപിടിക്കാൻ ശക്തമായ ഒരു പുതുമുഖത്തെ വേണമെന്ന ആവശ്യമാണ് കോൺഗ്രസിനുള്ളിൽ. മണ്ഡലത്തിന്റെ വികസനത്തിന്റെ കാര്യത്തിലേക്ക് വന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നവീകരണം, റൂട്ടുകൾ മെച്ചപ്പെടുത്തിയത്, ടൂറിസം പദ്ധതികൾ എന്നിവ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു.

ശബരിമല ഭാഗമായ മണ്ഡലമായതിനാൽ വിശ്വാസപരമായ വിഷയങ്ങൾ വോട്ടിംഗിനെ സ്വാധീനിക്കും. ഇത് ബിജെപിക്കും യുഡിഎഫിനും അനുകൂലമാകുമെന്ന് ഇരുപാർട്ടികളും കരുതുന്നു. കർഷകർ ഏറെയുള്ള മണ്ഡലത്തിൽ റബ്ബർ വിലയും കാർഷിക പ്രതിസന്ധിയും വലിയ ചർച്ചയാണ്. കുമ്മനം രാജശേഖരൻ എത്തുമ്പോൾ പഴയ സമരവീര്യവും പരിസ്ഥിതി വിഷയങ്ങളും വീണ്ടും സജീവമാകും.

Tags: Kummanam Rajasekharanveena georgeABIN VARKEYMANDALAM 2026BJPudfldf
Share
Tweet
Send
Share

Latest stories from this section

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

Latest News

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies