മംഗളൂരു; കർണാടകയിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുള്ള പകയാണ് ആക്രമണത്തിന് കാരണം. ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ (23) ആണ് പിടിയിലായത്. ഇയാൾ കേരളത്തിലെ കോളജിൽ എംബിഎ വിദ്യാർത്ഥിയാണെന്നാണ് വിവരം
ദക്ഷിണ കന്നഡയിലെ കഡബയിലുള്ള സർക്കാർ പിയു കോളേജിലാണ് സംഭവം. പരീക്ഷാഹാളിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. മലയാളിയായ പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായും തൊട്ടടുത്തിരുന്ന മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് നിസാരമായ പൊള്ളലേറ്റതായും ദക്ഷിണ കന്നഡ എസ്പി സിബി ഋശ്യന്ത് പറഞ്ഞു. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂട്ടത്തിൽ ഒരു പെൺകുട്ടിയെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്.
ബൈക്കിൽ കോളജിലെത്തിയ അഭിൻ കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് എറിയുകയായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്നു രണ്ടു പെൺകുട്ടികളുടെയും ദേഹത്തും ആസിഡ് വീണു. ഒരു പെൺകുട്ടിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം
Discussion about this post