തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആറ് കിലൊ സ്വര്‍ണം പിടികൂടി. ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ ആറേകാല്ക്കിലോ സ്വര്‍ണവുമായി കൊല്ലം സ്വദേശി ഷാനവാസാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ നാലിന് എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എത്തിയ ഇയാളെ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് പിടികൂടിയത്.
ഇസ്തിരിപ്പെട്ടിക്കുള്ളില്‍ കോയിലുകളുടെ സ്ഥാനത്തും മൈക്രോവേവ് അവനിലുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇസ്തിരിപ്പെട്ടിക്കുള്ളില്‍ മാത്രം നാലര കിലോ സ്വര്‍ണമാണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post