Thursday, December 4, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

പ്രതിഫലം വാങ്ങുന്നതിൽ മുൻനിരയിൽ തെന്നിന്ത്യൻ നായകൻമാർ; അമ്പരന്ന് ബോളിവുഡ്

by Brave India Desk
Mar 5, 2024, 07:17 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

തീയേറ്ററുകളിൽ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ് ഇന്ത്യൻ സിനിമ. സിനിമകളുടെ കളക്ഷൻ നിരക്കിലുണ്ടാകുന്ന വർധനവ് ഇന്ത്യൻ സിനിമാ താരങ്ങളുടെ പ്രതിഫലത്തിലും വലിയ മാറ്റത്തോടെ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയിലെ മിക്ക മുൻനിര സിനിമാ താരങ്ങൾക്കും വൻ പ്രതിഫലമാണ് ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ പ്രതിഫലത്തിന്റെ കണക്കെടുക്കുമ്പോൾ തെന്നിന്ത്യൻ താരങ്ങളാണ് മുന്നിൽ എന്ന ഒരു പ്രത്യേകതയാണ് ഇപ്പോൾ ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതുസംബന്ധിച്ച് ഐഎംഡിബിയുടെ ഔദ്യോഗിക പട്ടിക പുറത്തു വന്നിരിക്കുകയാണ്.

150 മുതൽ 250 കോടി വരെ പ്രതിഫലം സ്വീകരിക്കുന്ന ഷാരൂഖ് ഖാനാണ് പട്ടികയിൽ ഒന്നാമത്. എന്നാൽ 150 മുതൽ 210 കോടി വരെ സ്വീകരിക്കുന്ന രജനികാന്താണ് പ്രതിഫലത്തിൽ രണ്ടാമത്. 130 മുതൽ 200 കോടി വരെ പ്രതിഫലവുമായി ദളപതി വിജയ് മൂന്നാമതുണ്ട് എന്നതും തെന്നിന്ത്യക്ക് അഭിമാനിക്കാവുന്നതാണ്. നൂറ് മുതൽ 200 കോടി വരെ പ്രതിഫലം സ്വീകരിക്കുന്ന പ്രഭാസാണ് നാലാമത്.

Stories you may like

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

നടി സാമന്തയ്ക്ക് മാംഗല്യം: ചിത്രങ്ങൾ പങ്കുവച്ച് താരം

അറുപത് മുതൽ ഏകദേശം 145 കോടിയോളം സ്വീകരിക്കുന്ന ഒരു നടനായ അക്ഷയ് കുമാറിന്റെ പ്രതിഫലം സിനിമയുടെ പ്രാധാന്യമനുസരിച്ച് വ്യത്യാസപ്പെടുന്നു. 100 മുതൽ ഏതാണ്ട് 125 കോടിയോളം പ്രതിഫലം സ്വീകരിക്കുന്ന ഒരു നടനാണ് അല്ലു അർജുൻ. ഏഴാമതുള്ള കമൽഹാസൻ 150 കോടി വരെ പ്രതിഫലം സ്വീകരിക്കുമ്പോൾ തൊട്ടു പിന്നിലുള്ള സൽമാൻ ഖാന് 100 മുതൽ 150 കോടി വരെയാണ്. തൊട്ടുപിന്നിലായി ആമിർ ഖാന് 85 മുതൽ 100 കോടിയോളം പ്രതിഫലമുണ്ട്.

ഇന്ത്യയിൽ പ്രതിഫലത്തിൽ പന്ത്രണ്ടാമതുള്ള ഇന്ത്യൻ താരം തെന്നിന്ത്യയിൽ നിന്നുള്ള രാം ചരണാണ് എന്നാണ് ഐഎംഡിബിയുടെ പട്ടികയിൽ നിന്ന് വ്യക്തമാകുന്നത്. 90 മുതൽ 100 കോടി വരെ പ്രതിഫലം രാം ചരണ് ലഭിക്കുന്നു എന്നാണ് റിപ്പോർട്ട്. പതിനൊന്നാമതുള്ള ജൂനിയർ എൻടിആറിനും 100 കോടിയോളമാണ് പ്രതിഫലം. പത്താമതുള്ള തമിഴകത്തിന്റെ അജിത്തിന് 105 കോടി പ്രതിഫലമുണ്ട്.

അതേസമയം, തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ ലിസ്റ്റും ഐഎംഡിബി പുറത്തു വിട്ടിരുന്നു. യാഷിന്റെ കെജിഎഫിലൂടെ മലയാളത്തിന്റെയും ശ്രദ്ധയാകർഷിച്ച നടി ശ്രീനിധി ഷെട്ടി പന്ത്രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ പതിനൊന്നാമത് മലയാളി നടി കീർത്തി സുരേഷും ഇടം പിടിച്ചു. ഒന്ന് മുതൽ മൂന്ന് കോടി വരെയാണ് ഇവരുടെ പ്രതിഫലം.

തമന്ന, സായി പല്ലവി തുടങ്ങിയ നടിമാർ പ്രതിഫലമായി അഞ്ച് കോടി വാങ്ങുമ്പോൾ പൂജാ ഹെഗ്ഡയ്ക്ക് ഏഴ് കോടി വരെ പ്രതിഫലം ലഭിക്കുന്നുവെന്നും രശ്മിക മന്ദാന ആറ് കോടിയോളം പ്രതിഫലം സ്വീകരിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എട്ട് കോടിയാണ് നടി സാമന്തയുടെ പ്രതിഫലം. പ്രതിഫലത്തിൽ ഒന്നാമത് മലയാളികളുടെ പ്രിയതാരം നയൻതാരയാണ്. മൂന്ന് മുതൽ 12 കോടി വരെ ലഭിക്കുന്ന നയൻതാരയാണ് തെന്നിന്ത്യൻ നായികമാരിൽ കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് എന്നാണ് ഐഎംഡിബിയുടെ കണക്കുകൾ.

Tags: movieതെന്നിന്ത്യൻ നായകൻമാർ
ShareTweetSendShare

Latest stories from this section

കേരളത്തിലെങ്ങും “എക്കോ” തരംഗം, തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം; ഗ്രോസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

കേരളത്തിലെങ്ങും “എക്കോ” തരംഗം, തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം; ഗ്രോസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

കളങ്കാവലിലെ ‘റെഡ്ബാക്ക്’ ഗാനം പുറത്ത്, നിഗൂഢതയും രഹസ്യങ്ങളും ഉദ്വേഗവും ഒളിപ്പിച്ച ഗാനം നിമിഷങ്ങൾക്കുള്ളിൽ വൈറൽ; ബോക്സ് ഓഫീസ് കത്തുമെന്ന് ഉറപ്പ്

കളങ്കാവലിലെ ‘റെഡ്ബാക്ക്’ ഗാനം പുറത്ത്, നിഗൂഢതയും രഹസ്യങ്ങളും ഉദ്വേഗവും ഒളിപ്പിച്ച ഗാനം നിമിഷങ്ങൾക്കുള്ളിൽ വൈറൽ; ബോക്സ് ഓഫീസ് കത്തുമെന്ന് ഉറപ്പ്

ഏത് കഠിനഹൃദയം ഉള്ളവനും ഇതൊക്കെ കണ്ടാൽ ഒന്ന് കരയും, അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ പ്രിയാ; വിഷ്ണു ഇന്നും നൊമ്പരം

ഏത് കഠിനഹൃദയം ഉള്ളവനും ഇതൊക്കെ കണ്ടാൽ ഒന്ന് കരയും, അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ പ്രിയാ; വിഷ്ണു ഇന്നും നൊമ്പരം

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

രാഹുലിനെ ന്യായീകരിക്കുന്നവരുടെ വീട്ടിൽ അമ്മയും മക്കളും ഇല്ലേ?:മുകേഷിന്റേത് നാളുകൾക്ക് മുൻപേ നടന്ന സംഭവം:ഇപി ജയരാജൻ

Discussion about this post

Latest News

ബി.എസ്.സി പരീക്ഷയ്ക്ക് നൽകിയത് മുൻവർഷത്തെ അതേ ചോദ്യപേപ്പർ ; കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച

ബി.എസ്.സി പരീക്ഷയ്ക്ക് നൽകിയത് മുൻവർഷത്തെ അതേ ചോദ്യപേപ്പർ ; കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച

ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന വിവാദ പ്രഖ്യാപനം ; എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്

ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന വിവാദ പ്രഖ്യാപനം ; എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്

‘എല്ലാത്തിനും ഉത്തരവാദി ഈ സർക്കാർ ആണ്’; ഡൽഹി വായു മലിനീകരണത്തിൽ കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി

‘എല്ലാത്തിനും ഉത്തരവാദി ഈ സർക്കാർ ആണ്’; ഡൽഹി വായു മലിനീകരണത്തിൽ കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി

ഇൻഡിഗോ പ്രതിസന്ധി തുടരുന്നു ; രണ്ട് ദിവസത്തിനുള്ളിൽ റദ്ദാക്കിയത് 200 ലധികം വിമാനങ്ങൾ

ഇൻഡിഗോ പ്രതിസന്ധി തുടരുന്നു ; രണ്ട് ദിവസത്തിനുള്ളിൽ റദ്ദാക്കിയത് 200 ലധികം വിമാനങ്ങൾ

പുടിൻ ഇന്നെത്തും ; ഗംഭീര വരവേൽപ്പൊരുക്കി ഇന്ത്യ ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്ന്

പുടിൻ ഇന്നെത്തും ; ഗംഭീര വരവേൽപ്പൊരുക്കി ഇന്ത്യ ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്ന്

രാജനഗരി സ്വത്വത്തിലേക്ക് ; പൂർണ്ണത്രയീശ ക്ഷേത്ര സന്നിധിയിൽ ബിജെപിയുടെ കലാകാര സംഗമം 

രാജനഗരി സ്വത്വത്തിലേക്ക് ; പൂർണ്ണത്രയീശ ക്ഷേത്ര സന്നിധിയിൽ ബിജെപിയുടെ കലാകാര സംഗമം 

ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ..ഷാഫിയോട് പറഞ്ഞിരുന്നു; രാഹുൽ എനിക്കും മോശം സന്ദേശം അയച്ചു; എം എ ഷഹനാസ്

ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ..ഷാഫിയോട് പറഞ്ഞിരുന്നു; രാഹുൽ എനിക്കും മോശം സന്ദേശം അയച്ചു; എം എ ഷഹനാസ്

രാഹുൽ ലൈംഗിക വൈകൃത മനോരോഗി,മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം; ലസിത നായർ

രാഹുൽ ലൈംഗിക വൈകൃത മനോരോഗി,മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം; ലസിത നായർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies