നോമ്പ് കാലം എന്നാൽ പ്രാർത്ഥനയുടെയും ഉപവാനസത്തിന്റെയും മാത്രം കാലമല്ല. ആരോഗ്യത്തിനും ഗുണകരമാണ് ഈ ദിനങ്ങൾ. മനസിനൊപ്പം ശരീരത്തെയും ശുദ്ധീകരിക്കുന്നതാണ് ഈ ദിനങ്ങൾ.
ഉപവാസ കാലത്ത് മനുഷ്യന്റെ ആമാശയത്തിന് വേണ്ട രൂപത്തിലുള്ള വിശ്രമം കിട്ടുന്നു.ഇതിലൂടെ ഒരു മാസത്തെ കാലയളവിൽ ഭക്ഷണത്തിലൂടെയും മറ്റും മനുഷ്യശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ വേണ്ടവിധം പുറംതള്ളാൻ ശരീരത്തിന് അവസരം കിട്ടുന്നു.
വ്രതം അനുഷ്ഠിക്കുന്ന സമയത്ത് ശരീരത്തിന് ആവശ്യമായ ഊർജം കൊഴുപ്പിൽ നിന്നാണ് പ്രത്യേക രാസപ്രവർത്തനം വഴി ശരീരം കണ്ടെത്തുന്നത്. മനുഷ്യന് വന്നുചേരുന്ന പല ദുശ്ശീലങ്ങളിൽ നിന്ന് (പുകവലി, മുറുക്ക്, അമിതമായുള്ള ചായ/കാപ്പി കുടിക്കൽ) വിട്ടുനിൽക്കാനും അത് ജീവിതത്തിൽ നിന്നു തന്നെ പാടേ തുടച്ചുനീക്കാനും സഹായകമാകുന്നു.
വ്രതം അനുഷ്ഠിക്കുന്ന സമയം 12-13 മണിക്കൂർ കൊണ്ട് ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നു. നോമ്പ് മുറിക്കുന്നത് വളരെ ലഘുവായ ഭക്ഷണം കൊണ്ടാവണം. പഴവർഗങ്ങൾ, പഴച്ചാറുകൾ, ധാരാളം വെള്ളം, തരിക്കഞ്ഞി മുതലായവ ഉപയോഗിക്കുന്നതാണ് ഉത്തമം. എണ്ണ ഉപയോഗിച്ചുള്ള വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങളും വയറിന് കനം തോന്നുന്ന ഫാസ്റ്റ് ഫുഡും ഇറച്ചിയും മറ്റും ഒഴിവാക്കുന്നതാണ് ഉത്തമം.
വ്രതാനുഷ്ഠാനം വഴി ശരീരം അതിനകത്ത് അടിഞ്ഞുകൂടിയ വിഷാംശം പുറന്തള്ളുമ്പോൾ ഫാസ്റ്റ്ഫുഡ് പരമാവധി ഒഴിവാക്കിയാൽ ശരീരം വളരെയേറെ ശുദ്ധീകരിക്കപ്പെടുന്നു. ഒപ്പം ഒരാളുടെ മനസ്സും. പ്രഭാതത്തിനു മുമ്പായി കഴിക്കുന്ന ഭക്ഷണവും ലഘുവായിരിക്കാൻ ശ്രദ്ധിക്കണം.നോമ്പുതുറയിൽ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് ഒരുക്കേണ്ടത്. കൂടാതെ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ദഹന തടസ്സത്തിനും ശരീരഭാരത്തിനും കാരണമാകാം. നിങ്ങളുടെ ഓരോ ഭക്ഷണവും സമയമെടുത്ത് കഴിക്കുകയും വേണം.
ഈ സമയത്തും ധാരാളം വെള്ളം അത്യാവശ്യമാണ്. ആർത്തവകാലം, പ്രസവകാലം, രോഗികൾ, യാത്രക്കാർ എന്നീ വിഭാഗത്തിലുള്ളവരെ നോമ്പിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇവർക്ക് ഈ ഒരു അവസ്ഥയിൽ നോമ്പ് പിടിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ പിന്നീട് ആരോഗ്യം ഉള്ളപ്പോൾ നിറവേറ്റിയാൽ മതിയാവുന്നതാണ്.
മരുന്നുപയോഗിക്കുന്നവർ ഉപവസിക്കുന്നത് സുരക്ഷിതമാണോയെന്നും പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ തടയാൻ എന്ത് മുൻകരുതലുകൾ എടുക്കണമെന്നും സംബന്ധിച്ച് വൈദ്യോപദേശം തേടേണ്ടത് അത്യാവശ്യമാണ്












Discussion about this post