Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മധ്യേഷ്യൻ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും ; എസ്.സി.ഒ ഉച്ചകോടി പ്രധാന ലക്ഷ്യം

by Brave India Desk
Aug 27, 2026, 08:12 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 29 മുതൽ നാല് ദിവസത്തെ വിദേശ പര്യടനം നടത്തും. യാത്രയുടെ ആദ്യഘട്ടമായി ആഗസ്റ്റ് 29, 30 തീയതികളിൽ ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം താഷ്‌കന്റ് സന്ദർശിക്കും. ഉസ്‌ബെക്കിസ്ഥാനിലെ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, വ്യാപാരം, പ്രതിരോധം, ഡിജിറ്റൽ മേഖല, ഊർജ്ജം, വിദ്യാഭ്യാസം എന്നിവയിലെ സഹകരണം വിലയിരുത്താൻ നേതാക്കൾ തമ്മിൽ ഉന്നതതല ചർച്ചകൾ നടക്കും. താഷ്‌കന്റിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്മാരകവും താഷ്‌കന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മഹാത്മാഗാന്ധി സെന്ററും പ്രധാനമന്ത്രി സന്ദർശിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഉസ്‌ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം ആഗസ്റ്റ് 31-ന് പ്രധാനമന്ത്രി മോദി കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിലേക്ക് തിരിക്കും. കിർഗിസ് പ്രസിഡന്റ് സദിർ ജപറോവിന്റെ ക്ഷണപ്രകാരം ബിഷ്‌കെക്കിൽ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ഉച്ചകോടിയിൽ പങ്കടുക്കാനാണ് അദ്ദേഹം അവിടെയെത്തുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന ഈ ഉച്ചകോടിയിൽ സുരക്ഷ, വ്യാപാരം, പ്രാദേശിക കണക്റ്റിവിറ്റി തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി അവതരിപ്പിക്കും. എസ്സിഒയുടെ 25-ാം വാർഷിക ആഘോഷങ്ങളുടെ വേദി കൂടിയാണ് ഈ ഉച്ചകോടി.

Stories you may like

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

എസ്സിഒ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുൾപ്പെടെ പ്രമുഖ ആഗോള നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യ-റഷ്യ വ്യാപാര ബന്ധം മെച്ചപ്പെടുത്തൽ, ഇന്ധനവും വളവും ലഭ്യമാക്കൽ എന്നിവയിൽ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ കേന്ദ്ര ഏഷ്യൻ മേഖലയുമായുള്ള ഇന്ത്യയുടെ ചരിത്രപരവും സാമ്പത്തികവുമായ ബന്ധത്തിന് കൂടുതൽ വേഗത നൽകാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

Tags: uzbekistanpm modisco summitKirghistanNarendra Modi
Share
Tweet
SendShare

Latest stories from this section

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

ദുരന്ത കാരണം ഭൂകമ്പമോ അണക്കെട്ട് തകർച്ചയോ? മിന്നൽ പ്രളയത്തിൽ നേപ്പാളും ചൈനയും തമ്മിൽ തർക്കം രൂക്ഷം

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

Latest News

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

മധ്യേഷ്യൻ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും ; എസ്.സി.ഒ ഉച്ചകോടി പ്രധാന ലക്ഷ്യം

മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

ദുരന്ത കാരണം ഭൂകമ്പമോ അണക്കെട്ട് തകർച്ചയോ? മിന്നൽ പ്രളയത്തിൽ നേപ്പാളും ചൈനയും തമ്മിൽ തർക്കം രൂക്ഷം

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

തറയിലല്ല തലയിൽ തന്നെ നിൽക്കും മുടി;ഇനി കൊഴിയില്ല,പിടിച്ചുനിർത്തും ഈ അത്ഭുതവിത്ത്; ബദാം ഇങ്ങനെ മാത്രം കഴിക്കൂ

ബദാം കഴിക്കേണ്ടത് തൊലിയോടെയോ അതോ തൊലി കളഞ്ഞോ? അറിയേണ്ടതെല്ലാം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies