ബദാം ഏവരുടെയും പ്രിയപ്പെട്ട ലഘുഭക്ഷണമാണ്. എന്നാൽ ബദാം കഴിക്കുമ്പോൾമിക്കവർക്കുമുള്ള പ്രധാന സംശയമാണ് ഇത് തൊലിയോടെ കഴിക്കുന്നതാണോ അതോ കുതിർത്ത്തൊലി കളഞ്ഞ് കഴിക്കുന്നതാണോ ആരോഗ്യത്തിന് കൂടുതൽ നല്ലതെന്നത്.
ബദാമിന്റെ പുറമേയുള്ള തവിട്ടുനിറത്തിലുള്ള തൊലി വെറുമൊരു കവറിംഗ് മാത്രമല്ല. ആന്റിഓക്‌സിഡന്റുകളാൽ, പ്രത്യേകിച്ച് പോളിഫെനോളുകളാൽ സമ്പന്നമാണ് ഇത്. ശരീരത്തിലെവീക്കങ്ങളും കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകളും തടയാൻ പോളിഫെനോളുകൾ ഏറെസഹായിക്കും. പോഷകാഹാര പഠനങ്ങൾ അനുസരിച്ച് ബദാമ അടങ്ങിയിരിക്കുന്നആന്റിഓക്‌സിഡന്റുകളുടെ 70 ശതമാനവും ഇതിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ ബദാമിന്റെ തൊലി കളയുമ്പോൾ ഈ ആന്റിഓക്‌സിഡന്റ് ഗുണങ്ങളിൽ നല്ലൊരുപങ്കും നഷ്ടപ്പെടുന്നു.
എന്നാൽ പലരും ബദാം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുവെച്ച ശേഷം രാവിലെ തൊലികളഞ്ഞാണ് കഴിക്കാറുള്ളത്. ഇതിനും ചില പ്രത്യേക കാരണങ്ങളുണ്ട്. ബദാമിന്റെ തൊലിയിൽടാന്നിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലേക്ക് പോഷകങ്ങൾ ആഗിരണം ചെയ്യുന്നപ്രക്രിയയുടെ വേഗത കുറയ്ക്കാൻ സാധ്യതയുണ്ട്. കൂടാതെ കുതിർത്ത് തൊലി കളഞ്ഞ ബദാംകൂടുതൽ മൃദുവാകുന്നതിനാൽ ദഹിക്കാൻ വളരെ എളുപ്പമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളോവയർ വീർക്കലോ നേരിടുന്നവർക്ക് കുതിർത്ത് തൊലി കളഞ്ഞ ബദാം കഴിക്കുന്നതാണ് കൂടുതൽഅനുയോജ്യം.
ചുരുക്കത്തിൽ, ശരീരത്തിന് പരമാവധി ആന്റിഓക്‌സിഡന്റുകൾ ലഭിക്കണമെന്നാണ് ആഗ്രഹമെങ്കിൽതൊലിയോടുകൂടി ബദാം കഴിക്കാം. എന്നാൽ ദഹനപ്രശ്നങ്ങളുള്ളവരും പോഷകങ്ങൾഎളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടണം എന്ന് കരുതുന്നവരും ബദാം കുതിർത്ത് തൊലി കളഞ്ഞ്കഴിക്കുന്നതാണ് നല്ലത്.












