ന്യൂഡൽഹി; 2,00 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന തമിഴ് ചലച്ചിത്ര നിർമ്മാതാവ് ജാഫർ സാദിക്ക് പിടിയിൽ. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും നാർക്കോട്ടിക് കൺട്രോൾ ബോർഡും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുഖ്യസൂത്രധാരനായ തമിഴ് സിനിമാ നിർമാതാവിനെ അന്വേഷണസംഘം തിരിച്ചറിഞ്ഞെങ്കിലും ഇയാളുടെ പേരോ മറ്റുവിവരങ്ങളോ നേരത്തെ പുറത്തുവിട്ടിരുന്നില്ല. രണ്ടാഴ്ചയിലേറെയായി നടത്തിയ തിരച്ചിലിനൊടുവിലാണ് ജാഫർ സാദിക്ക് ശനിയാഴ്ച പിടിയിലായത്.
നേരത്തെ, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല തകർക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായി ഡൽഹിയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വൻതോതിൽ രാസവസ്തുക്കൾ പിടികൂടുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് സഫർ സാദിഖിന്റെ പേര് പുറത്തുവന്നത്. പേര് പുറത്തുവന്നതിനെ തുടർന്ന് ഫെബ്രുവരി 15 മുതൽ സഫർ സാദിഖ് ഒളിവിലായിരുന്നു. ഡൽഹി
കോക്കനട്ട് പൗഡർ, ഹെൽത്ത് മിക്സ് പൗഡർ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ അയയ്ക്കുന്നതിൻറെ മറവിലായിരുന്നു മയക്കുമരുന്ന് നിർമാണത്തിനുള്ള രാസവസ്തുവും വിദേശത്തേക്ക് കടത്തിയത്. ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ചാണ് ഇത്തരത്തിൽ കടത്ത് നടന്നിരുന്നതെന്നും എൻ.സി.ബി. ഉദ്യോഗ
Discussion about this post