അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 42 കാരനായ അക്തർ റാസ മുനിയാർ ആണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
11 കാരിയായ പെൺകുട്ടിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സംക്രംപുര സ്വദേശിയാണ് പെൺകുട്ടി. 11 കാരിയെ സ്കൂളിലേക്ക് കൊണ്ടുപോകുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നത് അക്തർ ആയിരുന്നു. ഇതിന്റെ മറവിലായിരുന്നു പീഡനം.
വൈകീട്ട് സ്കൂളിൽ നിന്നും വിൡച്ചുകൊണ്ടുവരുന്നതിനിടെയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. എന്നാൽ ഇയാളെ പേടിച്ച് പെൺകുട്ടി ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. പുറത്ത് പറഞ്ഞാൽ കുടുംബത്തോടെ കൊന്ന് കത്തിച്ചുകളയുമെന്നായിരുന്നു അക്തറിന്റെ ഭീഷണി.
എല്ലാ ദിവസവും വീടിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് ഇയാൾ ഓട്ടോ നിർത്തിയിടാറുണ്ടായിരുന്നു. ഒരിക്കൽ ഇത് കണ്ട് സംശയം തോന്നിയ പ്രദേശവാസി ഓട്ടോയ്ക്ക് സമീപം വന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നതായി ഇവർ കണ്ടത്. ഉടനെ ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയുടെ അമ്മയ്ക്ക് നൽകുകയായിരുന്നു.
തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. ഇതിലാണ് അറസ്റ്റ്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Discussion about this post