മുംബൈ: നഗ്നനായി ആശുപത്രിക്കുള്ളിൽ നടക്കുന്ന ഡോക്ടറുടെ ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. യുവ ഡോക്ട്ടർ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് വിവരം. ഡോക്ടറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
യുവ ഡോക്ട്ർ വസ്ത്രമില്ലാതെ ആശുപത്രക്കുള്ളിൽ കറങ്ങി നടക്കുന്നത് പതിവാണെന്നാണ് ആശുപത്രി ജീവനക്കാർ ആരോപിക്കുന്നത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നഗ്നനായി ആശുപത്രി വരാന്തയിലൂടെ വെറുതെ നടക്കുന്നത് വീഡിയോയിൽ കാണാം. ടോയ്‌ലറ്റിന് മുൻപിൽ നിന്ന് ഒരു തുണി വീശുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ആശുപത്രി അധികൃതർ വിവരം അറിയുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നുള്ള കാര്യങ്ങൾ വരെ അന്വേഷിച്ചു വരുകയാണ്. അതേസമയം ഇയാൾക്കെതിരെ പരാതി ഒന്നും തന്നെ ലഭിച്ചിട്ടില്ല.
Discussion about this post