Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

200 പോലീസുകാരുടെ കാവലിൽ വിവാഹിതയാകുന്ന തീപ്പൊരി നായിക, മിന്നുകെട്ടുന്നത് കാലാ ജഠെഡി; ആരാണ് റിവോൾവർ റാണി?

by Brave India Desk
Mar 11, 2024, 10:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച് ജീവിതത്തിലേക്ക് കൂട്ടുക എന്നത് എല്ലാവരുടെയും സ്വപ്‌നങ്ങളിലൊന്നാവും. അത് പോലെ ഉള്ള സ്വപ്‌ന സാക്ഷാത്ക്കാരത്തിനാണ് നാളെ ഹരിയാനയിലെ സോനിപത്തിലെ ജതേഡി ഗ്രാമം സാക്ഷിയാകുക. വിവാഹിതരാകുന്നതാകട്ടെ ചില്ലറക്കാരല്ല. ഗുണ്ടാത്തലവന്മാരായ കാലാ ജതേഡിയുടെയം റിവോൾവർ റാണിയെന്നറിയപ്പെടുന്ന അനുരാധാ ചൗധരിയുടെയും വിവാഹമാണ് നടക്കാൻ പോകുന്നത്.ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതികളായ ഇരുവരും 2020 മുതൽ അടുപ്പത്തിലാണ്.

കോടതിയുടെ പ്രത്യേക അനുമതിയോടെ അതും ഇരുന്നൂറിലധികം പോലീസുകാരുടെ കാവലിലാണ് ഇരുവരുടെയും വിവാഹം. തിഹാർ ജയിലിലുള്ള വരൻ കാലാ ജഠെഡിക്ക് വിവാഹത്തിനായി ഡൽഹി കോടതി പരോൾ അനുവദിച്ചിരുന്നു. പ്രതിക്ക് സുരക്ഷയൊരുക്കണമെന്ന് കോടതി നിർദേശമുള്ളതിനാൽ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച്, ഹരിയാണയിലെ സി.ഐ.എ. തുടങ്ങി വിവിധ ഏജൻസികളിൽനിന്നുള്ള ഇരുന്നൂറിലേറെ പോലീസുകാർ വിവാഹത്തിന് കാവലൊരുക്കും. രാവിലെ 10 മുതൽ നാലുവരെയാണ് ചടങ്ങ്. 150 പേർക്കാണ് ക്ഷണം. 2022 ജൂണിൽ നടന്ന പഞ്ചാബി ഗായകൻ സിദ്ധു മൂസവാലയുടെ കൊലപാതത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ‘മാഡം മിൻസ്’ എന്നറിയപ്പെടുന്ന അനുരാധയുടെ പേര് സംശയാസ്പദമായി ഉയർന്നു വന്നത്.

Stories you may like

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

എംബിഎ വിദ്യാർത്ഥിനിയായിരുന്നപ്പോൾ ഫെലിക്‌സ് ദീപക് മിൻസ് എന്ന ആളുമായി അനുരാധ പ്രണയത്തിലായിരുന്നു. എന്നാൽ, അനുരാധയുടെ ബന്ധുക്കൾ ഈ ബന്ധത്തെ എതിർത്തു. ഇരുവീട്ടുകാരുടെയും എതിർപ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി. ഷെയർ ട്രേഡിംഗ് ബിസിനസ്സിലേക്ക് കടന്ന ഇരുവർക്കും ഷെയർ മാർക്കറ്റ് ട്രേഡിംഗിൽ ആദ്യകാലത്ത് വലിയ ലാഭം നേടാനായി. എന്നാൽ, ട്രേഡിംഗ് ബിസിനസിലെ ചതിയിലൂടെ പണം നഷ്ടമായ അനുരാധ വലിയ കടക്കെണിയിൽ അകപ്പെട്ടു. കേസുമായി അവർ പോലീസ് സ്റ്റേഷനിൽ പോയെങ്കിലും പോലീസ് കേസ് താമസിപ്പിച്ചു. ഇതിനിടെ ബാധ്യത തീർക്കാൻ അനുരാധ ക്രിമിനൽ സംഘങ്ങളുമായി കൈകോർത്തു.

ഈ സമയത്താണ് ബൽബീർ ബനുദ എന്ന കുറ്റവാളി രാജസ്ഥാനിലെ ഗുണ്ടാ സംഘം തലവനായ ആനന്ദ്പാൽ സിംഗിനെ അനുരാധയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. ആനന്ദ്പാൽ സിങ്ങിൽ നിന്ന് അവർ സാമ്പത്തിക സഹായം തേടുകയും താമസിയാതെ അയാളുടെ സംഘത്തിൽ ചേരുകയും ചെയ്തു. ഇക്കാലത്ത് അവർ ആനന്ദ് പാലിനെ ഇംഗ്ലീഷും നല്ല വസ്ത്രധാരണരീതിയും പഠിപ്പിച്ചു. സാധാരണ രീതിയിൽ വസ്ത്രം ധരിക്കുന്ന ഗ്രാമീണനായിരുന്നു ആനന്ദ് പാൽ. ഇതേസമയം, ആനന്ദ് പാൽ അനുരാധയെ എകെ 47 ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിച്ചു. ഇതിനോടൊപ്പം ആധുനിക ആയുധങ്ങൾ ഉപയോഗിക്കേണ്ട രീതികളും അയാൾ അനുരാധയെ പഠിപ്പിച്ചു. വൈകാതെ തന്നെ ആനന്ദ്പാലിന്റെ സംഘത്തിലെ സുപ്രധാന കണ്ണിയായി അവർ മാറി.

2016ൽ ഇരുവരും വേർപിരിഞ്ഞു. 2017 ജൂൺ 24-ന് രാജസ്ഥാനിലെ സികാറിൽവെച്ചുണ്ടായ പോലീസ് ഏറ്റുമുട്ടലിൽ ആനന്ദ് പാൽ കൊല്ലപ്പെട്ടു.ഈ സമയം മറ്റൊരു തട്ടിക്കൊണ്ട് പോകൽ കേസിൽ അനുരാധ ജയിലിലായിരുന്നു. ജയിൽ മോചിതയായ അനുരാധ ഡൽഹിയിലേക്ക് താമസം മാറി. അവിടെ വച്ച് മറ്റൊരു ഗുണ്ടാതലവനായ ലോറൻസ് ബിഷ്ണോയിയുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെ കാലാ ജഠെഡിയെ പരിചയപ്പെട്ടു പിന്നാലെ ഇരുവരും പ്രണയത്തിലാകുന്നു. 2021 ജൂലൈ 31 ന് ഉത്തരാഖണ്ഡിൽ നിന്ന് മടങ്ങുമ്പോൾ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് അനുരാധയെയും കാലാ ജഠെഡിയെയും രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Tags: Gangster couple Kala JathediWEDDING
Share1
Tweet
Send
Share

Latest stories from this section

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies