ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തിൽ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിക്കും. വിവിധ ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ, ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും , രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് പ്രാപ്തമാക്കുന്നതിന് ഭരണഘടനയുടെ അഞ്ച് ആർട്ടിക്കിളുകളിൽ ഭേദഗതി വരുത്താൻ പാനൽ ശുപാർശ ചെയ്തേക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ലോക്‌സഭാ, സംസ്ഥാന അസംബ്ലി, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾ എന്നിവ നടത്തുന്നതിന് ഏക വോട്ടർ പട്ടിക ഉണ്ടാക്കുന്നതിലും നിർദ്ദിഷ്ട റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കും.
നിലവിലുള്ള ഭരണഘടനാ ചട്ടക്കൂട് കണക്കിലെടുത്ത് ലോക്‌സഭാ, സംസ്ഥാന അസംബ്ലികൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനും ശുപാർശ ചെയ്യാനും കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മുൻ പ്രസിഡന്റ് രാം നാഥ് കൊവിന്ദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി രൂപീകരിച്ചത്. തുടർന്ന് രാജ്യത്തെ ചെറുതും വലുതുമായ വ്യത്യസ്ത പാർട്ടികൾക്ക് സമിതി അഭിപ്രായമാരാഞ്ഞ് കത്തയച്ചിരിന്നു








