മുംബൈ: മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെയിലെ ഭാരതി ആശുപത്രിയിലാണ് പ്രതിഭാ പാട്ടീലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 89കാരിയായ പ്രതിഭാ പാട്ടീലിനെ ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പനിയും ശ്വാസകോശ അണുബാധയും കാരണമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയാണ് പ്രതിഭാ പാട്ടീൽ. 2007 മുതൽ 2012 വരെയുള്ള കാലത്തായിരുന്നു രാഷ്ട്രപതി സ്ഥാനത്തുണ്ടായിരുന്നത്.












