ന്യൂഡൽഹി; ഇന്ത്യയുടെ പ്രതിരോധ കരുത്തിലേക്ക് അമേരിക്കയുടെ പ്രിഡേറ്റർ ഡ്രോണുകൾ വൈകാതെ എത്തുമെന്ന് റിപ്പോർട്ടുകൾ. 31 എംക്യു 9 ബി പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക സമ്മത പത്രം കൈമാറി. നാല് ബില്യൺ ഡോളറിന്റെ കരാറിലാണ് ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യൻ പ്രതിരോധ രംഗത്ത് നാഴക കല്ലാവും പ്രിഡേറ്റർ ഡ്രോണുകൾ.
സ്വീകാര്യത കത്ത് ലഭിച്ചതോടെ ഉപയോഗിക്കുന്ന പ്രതിരോധ സേന കരാർ പഠിക്കാനുള്ള നടപഠികൾ ആരംഭിച്ചു കഴിഞ്ഞു.. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരമുള്ള സവിശേഷതകൾ ഉണ്ടോയെന്ന് പരിശോധിച്ച് വില തൃപ്തികരമായാൽ സുരക്ഷാ കാബിനറ്റ് കമ്മറ്റിക്ക് കത്ത് കൈമാറും.
ഇന്ത്യയുമായുള്ള കരാർ യുഎസ് ഭരണകൂടം തടഞ്ഞുവെന്ന വ്യാജ പ്രചരണങ്ങൾക്കിടെയാണ് ഈ വാർത്ത. പന്നുവിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്നും കരാർ റദ്ദാക്കണമെന്നും യുഎസ് നിയമനിർമാണ സഭയിലെ അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങൾ മറികടന്നാണ് 3.99 ബില്യൺ ഡോളർ വിലമതിക്കുന്ന 31 MQ-9B ഡ്രോണുകളും അനുബന്ധ സൈനിക ഉപകരണങ്ങളും ഇന്ത്യയ്ക്ക് വിൽക്കുന്നതിനുള്ള അംഗീകാരം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ മാസം ആദ്യം നൽകിയത്
മേക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തി അമേരിക്കയിൽ നിന്നും വാങ്ങുന്ന പ്രിഡേറ്റർ ഡ്രോണുകളിൽ ഒരുഭാഗം ഇന്ത്യയിൽ തന്നെയാണ് കൂട്ടിച്ചേർക്കുക.33 മണിക്കൂർ നിർത്താതെ പറക്കാൻ സാധിക്കുന്ന ഈ ഡ്രോണുകൾക്ക് 2,500 നോട്ടിക്കൽ മൈൽ വരെ ദൂരത്തിൽ നിരീക്ഷണം നടത്താൻ സാധിക്കും. HALE(ഹൈ ആൾട്ടിട്ട്യൂഡ് ലോങ് എൻഡ്യുറൻസ് ഡ്രോൺ) വിഭാഗത്തിൽ പെടുന്ന ഈ ഡ്രോണുകൾ വാടകക്കെടുത്ത് 2020 നവംബർ മുതൽ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ മഹാ സമുദ്രത്തിലാണ് പ്രധാനമായും ഈ ഡ്രോണുകൾ ആകാശ നിരീക്ഷണത്തിനായി നാവിക സേന ഉപയോഗിക്കുന്നത്. 2,500 മുതൽ 3,000 മൈൽ വരെ ദൂരത്തിൽ നിരീക്ഷണം നടത്താൻ സാധിക്കുന്ന ഈ ഡ്രോണുകൾ ഇന്ത്യൻ നാവിക സേനക്ക് മുതൽക്കൂട്ടാണ്. 40,000 അടി വരെ ഉയരത്തിൽ പറന്നുകൊണ്ട് നിരീക്ഷണം നടത്താൻ സാധിക്കുന്ന ഡ്രോണുകളാണിത്. 33 മണിക്കൂർ വരെ ആകാശത്ത് നിർത്താതെ പറക്കാൻ ഈ പ്രിഡേറ്റർ ഡ്രോണുകൾക്ക് സാധിക്കും. ഇന്ത്യൻ മഹാ സമുദ്രത്തിന്റെ ഏതുകോണിലും പരിശോധന നടത്താൻ ഈ ഡ്രോണുകൾക്കാവും. സാറ്റലൈറ്റുകൾക്ക് പോലും അസാധ്യമായ ജോലിയാണ് ഇവ ചെയ്യുക










