Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നിമിഷങ്ങൾകൊണ്ട് കെട്ടിടങ്ങൾ കടപുഴകി, ഒലിച്ചുപോയി ഗ്രാമങ്ങൾ: നേപ്പാളിൽ മിന്നൽപ്രളയ ഭീതി; 157 മരണം, 133 ഇന്ത്യക്കാരടക്കം 750 പേരെ കാണാതായി

by Brave India Desk
Aug 27, 2026, 07:11 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

കാഠ്മണ്ഡു: പ്രകൃതിയുടെ കലിതുള്ളലിൽ വിറങ്ങലിച്ച് നേപ്പാൾ. ടിബറ്റൻ അതിർത്തി മേഖലയിൽനിന്നുള്ള ഭോട്ടെ കോഷി, ത്രിശൂലി നദികളിലുണ്ടായ അപ്രതീക്ഷിത മിന്നൽപ്രളയം നേപ്പാളിലെവിവിധ ജില്ലകളിൽ വൻ ദുരന്തം വിതച്ചു.നിമിഷനേരം കൊണ്ട് ബഹുനില കെട്ടിടങ്ങൾനിലംപൊത്തുന്നതിന്റെയും ഗ്രാമങ്ങളും പാലങ്ങളും വാഹനങ്ങളും വെള്ളപ്പാച്ചിലിൽഒലിച്ചുപോകുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പ്രളയദുരന്തത്തിൽഇതുവരെ 157 പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. 133 ഇന്ത്യൻ പൗരന്മാർഉൾപ്പെടെ 750-ഓളം പേരെ കാണാതായിട്ടുണ്ട്.

Stories you may like

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഭോട്ടെ കോഷി നദിയിൽ അതിശക്തമായജലനിരപ്പുയർന്ന് പ്രളയജലം കുത്തിയൊലിച്ചെത്തിയത്. നേപ്പാളിലെ രസുവ, ധാദിങ്, നുവാകോട്ട്തുടങ്ങിയ വടക്കൻ ജില്ലകളെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ടിബറ്റൻഅതിർത്തിയിലുണ്ടായ ശക്തമായ മഞ്ഞുപാളി-പാറ ഇടിച്ചിലോ ഭൂട്ടാൻ-ടിബറ്റ് അതിർത്തിമേഖലയിലുണ്ടായ ഭൂചലനത്തെ തുടർന്നുള്ള ഭീമൻ മണ്ണടിച്ചിലോ ആകാം നദിയിലെ ജലനിരപ്പ്ഒറ്റയടിക്ക് ഉയരാൻ കാരണമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. വെറുംഅരമണിക്കൂറിനുള്ളിൽ നദിയിലെ ജലനിരപ്പ് ഒൻപത് മീറ്ററോളം ഉയർന്നതാണ് നാശനഷ്ടങ്ങളുടെവ്യാപ്തി വർധിപ്പിച്ചത്.

കൈലാസ് മാനസസരോവർ തീർത്ഥാടനത്തിന് പോയ ഇന്ത്യക്കാരുൾപ്പെടെയുള്ളവിനോദസഞ്ചാരികളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. അതിർത്തിയിലെ ഇമിഗ്രേഷൻകേന്ദ്രവും റോഡുകളും പൂർണ്ണമായും ഒലിച്ചുപോയതോടെ ഇവിടങ്ങളിലുണ്ടായിരുന്നആളുകളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. തഞ്ചാവൂർ സ്വദേശികളായ 37 പേർ ഉൾപ്പെടെയുള്ളതീർത്ഥാടകരെ കാണാതായതായാണ് വിവരം. ചൈനയുമായി ബന്ധിപ്പിക്കുന്ന ഫ്രണ്ട്ഷിപ്പ് പാലവും19-ഓളം പ്രധാന ഗതാഗത പാലങ്ങളും തകർന്നു വീണു. റസൂവയിലെ പ്രധാന വിപണിയായ തിമുറെബസാർ പ്രളയജലത്തിൽ അടിഞ്ഞുപോയി.

ദുരന്തത്തിൽ നിരവധി ജലവൈദ്യുത പദ്ധതികൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ കുത്തിയൊഴുക്കിൽ പെട്ട് സെക്കൻഡുകൾക്കുള്ളിൽ നാലുനില കെട്ടിടംതകർന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടുനിന്നവരെപ്പോലും നടുക്കി. നേപ്പാൾ സൈന്യവുംപൊലീസും അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥയുംറോഡുകൾ തകർന്നതും മേഖലയിലേക്ക് എത്തിച്ചേരുന്നതിന് തടസ്സമാകുന്നുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ഫോണിൽസംസാരിക്കുകയും ഇന്ത്യയുടെ എല്ലാവിധ സഹായ വാഗ്ദാനങ്ങളും അറിയിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാർക്കായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ് ലൈൻനമ്പറുകൾ (+977 985 131 6807, +977 970 910 7500) സജ്ജമാക്കിയിട്ടുണ്ട്. നേപ്പാളിൽ നിന്ന്നദികളിലൂടെ കുത്തിയൊലിച്ചെത്തുന്ന വെള്ളം ഉത്തർപ്രദേശ്, ബിഹാർ അതിർത്തി ജില്ലകളിൽ പ്രളയഭീഷണി ഉയർത്തുന്നതിനാൽ ഇന്ത്യയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Tags: nepal
Share
Tweet
SendShare

Latest stories from this section

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

ഉത്തർപ്രദേശിലും പ്രളയഭീതി: അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

Latest News

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

എൽഡിഎഫിനെ നാണംകെടുത്തി; 5000 വോട്ടെങ്കിലുമുണ്ടോ?’: സിപിഐഎ ചോദ്യംചെയ്ത് സിപിഎം: ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം

പദവി തർക്കത്തിൽ ഇടതിൽ ആഭ്യന്തര പോര്: വോട്ട് ശേഷിയെ ചോദ്യം ചെയ്ത് സിപിഎം, ഏകാധിപത്യമെന്ന് സിപിഐ

പദവി തർക്കത്തിൽ ഇടതിൽ ആഭ്യന്തര പോര്: വോട്ട് ശേഷിയെ ചോദ്യം ചെയ്ത് സിപിഎം, ഏകാധിപത്യമെന്ന് സിപിഐ

തിരുവോണത്തിന് കൂട്ടിനായി കനത്ത മഴ; മധ്യകേരളത്തിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവോണത്തിന് കൂട്ടിനായി കനത്ത മഴ; മധ്യകേരളത്തിൽ ജാഗ്രതാ മുന്നറിയിപ്പ്

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

നിമിഷങ്ങൾകൊണ്ട് കെട്ടിടങ്ങൾ കടപുഴകി, ഒലിച്ചുപോയി ഗ്രാമങ്ങൾ: നേപ്പാളിൽ മിന്നൽപ്രളയ ഭീതി; 157 മരണം, 133 ഇന്ത്യക്കാരടക്കം 750 പേരെ കാണാതായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies