കന്യാകുമാരി: എങ്ങനെയാണു എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ യുടെ പ്രവർത്തകർ മുൻ മുഖ്യമന്ത്രി ജയലളിതയോട് പെരുമാറിയിരുന്നതെന്ന് ജനങ്ങളെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംകെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയും കോൺഗ്രസും സ്ത്രീകളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.
ഡിഎംകെയുടെയും കോൺഗ്രസിൻ്റെയും പ്രവർത്തകർക്ക് സ്ത്രീകളെ ചതിക്കാനും അപമാനിക്കാനും മാത്രമേ അറിയൂ. മുൻ മുഖ്യമന്ത്രി ജെ ജയലളിതയോട് ഡിഎംകെ പ്രവർത്തകർ എങ്ങനെ പെരുമാറിയെന്ന് തമിഴ്നാട്ടിലെ ജനങ്ങൾക്ക് അറിയാം. സ്ത്രീകളുടെ പേരിൽ അവർ രാഷ്ട്രീയം കളിക്കുകയാണ്. വനിതാ സംവരണ ബിൽ കൊണ്ടുവരാനുള്ള ഞങ്ങളുടെ നീക്കം, ചോദ്യം ചെയ്തവരാണ് ഡി എം കെ നേതാക്കൾ ” അദ്ദേഹം പറഞ്ഞു.
അതേസമയം തമിഴ്നാടിൻ്റെ ഭാവിയുടെയും സംസ്കാരത്തിൻ്റെയും ശത്രുവാണ് ഡിഎംകെയെന്നും മോദി പറഞ്ഞു. രാജ്യത്തെ തകർക്കുമെന്ന് സ്വപ്നം കണ്ടവരെ ജമ്മു കശ്മീരിലെ ജനങ്ങൾ തള്ളിക്കളഞ്ഞു.അതേപോലെ തമിഴ്നാട്ടിലെ ജനങ്ങളും അതുതന്നെ ചെയ്യാൻ പോകുകയാണെന്ന് ,” അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post