വയനാട്: മുത്തങ്ങ ചെക്‌പോസ്റ്റിൽ വൻ ലഹരി വേട്ട. കർണാടകയിൽ നിന്നും കടത്തിയ 3600 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഒരു കോടി രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
പഞ്ചസാര ലോഡിന്റെ മറവിലായിരുന്നു ലഹരിക്കടത്ത്. 246 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില. ലോറി ഡ്രൈവറായ കോയമ്പത്തൂർ പൊള്ളാച്ചി സ്വദേശി കനകരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.
കർണാടകയിലെ ബിടുതിയിൽ നിന്നും പാലക്കാട്ടേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു പുകയില ഉത്പന്നങ്ങൾ. പ്രിവന്റിവ് ഓഫീസർ ലത്തീഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് ബാബു എന്നിവരുടെ സംഘമായിരുന്നു പരിശോധന നടത്തിയത്. പ്രതിയെയും വാഹനവും തുടർനടപടികൾക്കായി സുൽത്താൻ ബത്തേരി പോലീസിന് കൈമാറി.
Discussion about this post