ന്യൂഡൽഹി: സമുദ്രാതിർത്തി മറികടന്നെന്ന് ആരോപിച്ച് 21 ഇന്ത്യൻ പൗരന്മാരായ 21 മത്സ്യത്തൊഴിലാളികൾ കൂടി ശ്രീലങ്കൻ നാവിക സേനയുടെ പിടിയിൽ. അറസ്റ്റ് ചെയ്യപ്പെട്ട 21 മത്സ്യത്തൊഴിലാളികളും ഇസ്രായേൽ, അരോക്യ സുകന്ദൻ എന്നീ ബോട്ടുകളിലുള്ളവരാണെന്നാണ് വിവരം.
ഈ മാസം 16നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ 500 ബോട്ടുകളിലായി കടലിൽ പോയത്. അറസ്റ്റിലായ തൊഴിലാളികളെ കാങ്കെസന്തുറൈയിലേക്ക് കൊണ്ട് പോയതായും മയിലെട്ടി തുറമുഖത്തെ ഫിഷറീസ് വകുപ്പ് അധികൃതർക്ക് കൈമാറിയതായുമാണ് റിപ്പോർട്ട്.
Discussion about this post