എറണാകുളം: ആലുവ തട്ടിക്കൊണ്ടുപോകൽ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും യുവാക്കളെ തട്ടിക്കൊണ്ടു പോകാൻ വാഹനം സംഘടിപ്പിച്ചത് ഇവരുടെ നേതൃത്വത്തിലാണെന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
മൂന്ന് യുവാക്കളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ഇന്നലെ രാവിലെയോടെ ആലുവ റെയിൽ വേ സ്‌റ്റേഷൻ പരിസരത്തു വച്ചാണ് മൂന്ന് പേരെയും തട്ടിക്കൊണ്ടു പോയത്. ഒരാളെ തട്ടിക്കൊണ്ടു പോയ കേസിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ, തുടരന്വേഷണത്തിലാണ് മൂന്ന് യുവാക്കളെ ഒന്നിച്ചാണ് കാറിൽ കയറ്റി കൊണ്ടുപോയതെന്ന കാര്യം വ്യക്തമായത്.
നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകളകണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് വിവരം. എന്നാൽ, യുവാക്കളെ തട്ടിക്കൊണ്ടു പോയതിൽ ആരും ഇതുവരെ പരാതിയുമായി വന്നിട്ടില്ല. ഇത് പോലീസിനെ കുഴക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോയ മൂന്ന് പേരെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Discussion about this post