Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

ഷിമോഗയിൽ തീപാറും പോരാട്ടം; സീറ്റ് തിരിച്ചുപിടിക്കാൻ ഗ്ലാമർ സ്ഥാനാർത്ഥിയെ ഇറക്കി കോൺഗ്രസ്

by Brave India Desk
Mar 19, 2024, 12:38 pm IST
in Special, India, Article
Share on Facebook
Tweet
WhatsApp
Telegram

കർണാടകയിൽ രണ്ട് ഘട്ടമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 26ന് ആദ്യഘട്ടവും മെയ് 7ന് രണ്ടാംഘട്ട വോട്ടെടുപ്പും അരങ്ങേറും. ഇതിൽ രണ്ടാംഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ ബി വൈ രാഘവേന്ദ്രയാണ് ഇത്തവണയും ഷിമോഗയിലെ ബിജെപി സ്ഥാനാർത്ഥി.
രാഘവേന്ദ്രയുടെ എതിരാളിയായി കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത് ഗീത ശിവരാജ്കുമാറാണ്.

ഗീത ചില്ലറക്കാരിയല്ല. കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാറും ഇതിഹാസ നടനായ രാജ്കുമാറിന്റെ മകനുമായ ശിവരാജ്കുമാറിന്റെ ഭാര്യയാണ് ഗീത. തീർന്നില്ല, കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എസ് ബംഗാരപ്പയുടെ മകൾ കൂടിയാണ് ഗീത ശിവരാജ് കുമാർ. ഗീതയുടെ അച്ഛൻ എസ് ബംഗാരപ്പ ഷിമോഗ മണ്ഡലത്തിൽ നിന്ന് മുൻപ് വിജയിച്ചിട്ടുണ്ട്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബി വൈ രാഘവേന്ദ്ര നാലാം വിജയമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 2009ൽ എസ് ബംഗാരപ്പയെ 52,893 വോട്ടുകൾക്ക് തോൽപ്പിച്ചാണ് രാഘവേന്ദ്ര ഷിമോഗയിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷിമോഗയിൽ കൂറ്റൻ ജയമാണ് ബിജെപി നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന എസ് മധു ബംഗാരപ്പയെ രണ്ട് ലക്ഷത്തിൽ അധികം വോട്ടുകൾക്കാണ് ബി വൈ രാഘവേന്ദ്ര തറപ്പറ്റിച്ചത്.

നിലവിൽ സിദ്ധരാമയ്യ സർക്കാരിൽ മന്ത്രി സ്ഥാനം വഹിക്കുന്ന മധു ബംഗാരപ്പയുടെ സഹോദരിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഗീത ശിവരാജ്കുമാർ. രാജ്കുമാർ കുടുംബത്തിന് കർണാടകയിലുള്ള സ്വാധീനം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഗീത. കന്നഡ സൂപ്പർ താരവും ഗീതയുടെ ഭർത്താവുമായ ശിവരാജ്കുമാർ ഷിമോഗയിൽ കോൺഗ്രസിനായി പ്രചാരണത്തിന് ഇറങ്ങും. കന്നഡ സിനിമാ രംഗത്തെ പല പ്രമുഖരും ശിവണ്ണയുടെ ഭാര്യയുടെ പ്രചാരണത്തിനായി എത്തുമെന്നാണ് റിപ്പോർട്ട്.

എന്നാൽ, കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ഷിമോഗ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി സ്ഥാനാർത്ഥി ബി വൈ രാഘവേന്ദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനത്തുള്ള വലിയ സ്വീകാര്യതയും അനുകൂല ഘടകമായി രാഘവേന്ദ്ര വിലയിരുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ മത്സരിച്ചിരുന്ന ജെഡിഎസ് എൻഡിഎ പാളയത്തിൽ എത്തിയതും ഗുണമാകും.

എട്ട് നിയമസഭാ മണ്ഡലങ്ങൾ അടങ്ങിയതാണ് ഷിമോഗ ലോക്സഭാ സീറ്റ്. ഷിമോഗ ജില്ലയിലെ എഴ് നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം, ഉഡുപ്പി ജില്ലയിലെ ബൈന്ദൂരും ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ വരും. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് കർണാടകയിൽ അധികാരത്തിലേറിയെങ്കിലും ഷിമോഗയിൽ ബിജെപി പിടിച്ചു നിന്നിരുന്നു. ഷിമോഗ ലോക്സഭാ സീറ്റിൽ ഉൾപ്പെടുന്ന 8 നിയമസഭാ മണ്ഡലങ്ങളിൽ നാലിലും വിജയിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. കോൺഗ്രസ് മൂന്നിടത്തും ജെഡിഎസ് ഒരു സീറ്റിലുമാണ് വിജയിച്ചത്.

Tags: 2024 Lok Sabha Electionkarnataka election
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies