തൃശ്ശൂർ: നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടെ പരാമർശങ്ങൾ നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി കലാമണ്ഡലം വ്യക്തമാക്കി. വൈസ് ചാൻസിലർ പ്രൊഫ. ബി അനന്തകൃഷ്ണൻ പ്രസ്താവനയിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
കലാമണ്ഡലം സത്യഭാമയുടെ നിലവിൽ വന്നുകൊണ്ടിരിക്കുന്ന പരാമർശങ്ങളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകൾ നടത്തുന്ന വ്യക്തിയുടെ പേരിനൊപ്പെം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നും പ്രസ്താവനയിൽ പറയുന്നു.
കേരള കലാമണ്ഡലത്തിലെ പൂർവ്വ വിദ്യാർത്ഥി മാത്രമാണ് സത്യഭാമ. അതിൽ കവിഞ്ഞ് സ്ഥാപനവുമായി നിലവിൽ യാതൊരു ബന്ധവും സത്യഭാമയ്ക്ക് ഇല്ലെന്നും കലാമണ്ഡലം വ്യക്തമാക്കി.
Discussion about this post