ന്യൂഡൽഹി: കടമെടുപ്പ് കാര്യത്തിൽ രൂക്ഷമായ വാദ പ്രതിവാദവുമായി കേരളവും കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ. സിഎജി റിപ്പോർട്ട് പ്രകാരം സുസ്ഥിര സാമ്പത്തിക വ്യവസ്ഥയാണ് കേരളത്തിന്‍റേതെന്നും2021–24 കാലയളവില്‍ അനുവദിക്കപ്പെട്ട കടമെടുപ്പ് പരിധി പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലെന്ന വാദവും കേരളം മുന്നോട്ട് വച്ചെങ്കിലും രേഖകൾ നിരത്തി ഇവയെയെല്ലാം കേന്ദ്രം ഖണ്ഡിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ഈ സാമ്പത്തികവർഷം കേന്ദ്രകണക്കുകൾ പ്രകാരം പതിനായിരം കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ട്, ഇതിനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത്, കേന്ദ്രത്തില്‍ നിന്ന് അധികമായി ഒന്നും ചോദിക്കുന്നില്ല , ധനകാര്യകമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത് മാത്രമാണ് അവകാശപ്പെടുന്നതെന്നും കേരളത്തിനായി കപിൽ സിബൽ വാദിച്ചു. എന്നാൽ ഇതിന് മറുപടിയായി, ധനകാര്യ കമ്മീഷന്റെ തെറ്റായ വായനയാണ് കേരളം നടത്തുന്നതെന്ന് കേന്ദ്രം തിരിച്ചടിച്ചു. കേരളത്തിന്റെ വാദത്തെ അക്കമിട്ട് എതിർത്ത അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എൻ വെങ്കിട്ടരാമൻ കേരളം ഉയര്‍ത്തുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് വ്യക്തമാക്കി. സിഎജി റിപ്പോർട്ട് അടക്കം തെറ്റായിട്ടാണ് കേരളം വ്യാഖ്യാനിക്കുന്നത് അതുകൊണ്ടാണ് സംസ്ഥാനം ഇത്തരത്തിലുള്ള അവകാശ വാദം ഉന്നയിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി
കേരളത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രം . നിലവിലുള്ള മാനദണ്ഡങ്ങൾക്ക് മുകളിലാണ് കേരളത്തിന്റെ കടമെടുപ്പെന്നും കൂട്ടിച്ചേർത്തു. ധനകാര്യ നടത്തിപ്പ് പാലിക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് സിഎജി റിപ്പോർട്ടുണ്ട്. വരുമാനത്തെക്കാൾ ചെലവുള്ള സംസ്ഥാനം കടം വാങ്ങിയാണ് ശമ്പളവും ക്ഷേമ പെൻഷനും ഉൾപ്പെടെയുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഇത് കൂടാതെ സമീപ വർഷങ്ങളിൽ അമിതമായി കേരളം കടം എടുക്കുകയാണെന്നും കണക്കുകൾ നിരത്തി കേന്ദ്രം തുറന്നു പറഞ്ഞു. കേരളത്തിന്‍റെ ധനകാര്യമാനേജ്മെന്‍റ് മോശമാണെന്ന വാദം കേന്ദ്രം ആവര്‍ത്തിക്കുകയും ചെയ്കു.
അഞ്ചര മണിക്കൂർ നീണ്ടു നിന്ന വാദ പ്രതിവാദങ്ങൾക്കൊടുവിലും തീരുമാനമാക്കാത്തത് കൊണ്ട് വാദം കേൾക്കൽ നാളെയും തുടരും
Discussion about this post