കോഴിക്കോട്: എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ. ജീവനക്കാരെ അകത്തേക്ക് വിടാതെ തടഞ്ഞിരിക്കുകയാണ്. സംഭവത്തിൽ ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
രാത്രി 12ന് മുൻപ് ഹോസ്റ്റലിനകത്ത് പ്രവേശിക്കണമെന്ന നിർദേശത്തിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നത്. ഇന്നലെ രാത്രി മുതലാണ് ക്യാമ്പസിൽ പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ ദിവസമാണ് 12 മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണമെന്ന് നിർദേശിച്ച് ഡീൻ അറിയിപ്പ് പുറത്തിറക്കിയത്. രാത്രി 11 വരെ മാത്രമാണ് കാന്റീൻ പ്രവർത്തിക്കുകയെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യം മോശമാക്കും. ഇത് പഠനത്തെയും ബാാധിക്കുമെന്നും അതിനാലാണ് കാന്റീൻ നേരത്തെ അടക്കുന്നതെന്നുമാണ് ഡീൻ വിശദീകരിച്ചത്. രാത്രി വൈകി പുറത്ത് പോകുന്നത് വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post