കോട്ടയം : കോട്ടയത്ത് മധ്യവയസ്കൻ ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം പൊൻകുന്നത്താണ് സംഭവം നടന്നത്. വീടിനകത്ത് ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇടിമിന്നൽ ഏറ്റത്.
പൊൻകുന്നം ചെറുവള്ളി കുമ്പളാനിക്കൽ കെ കെ അശോകൻ എന്ന 55 വയസ്സുകാരനാണ് മരിച്ചത്. വൈകുന്നേരം വീട്ടിൽ വച്ച് ഷേവ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് പെട്ടെന്ന് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടൻതന്നെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.







