കാസർകോട്; സ്വന്തം പറമ്പിൽ നിന്ന് തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സിപിഎമ്മിന്റെ വിലക്കെന്ന് പരാതി.കാസർകോട് നീലേശ്വരം പാലായിയിലെ രാധയ്ക്കാണ് വിലക്ക്. നീലേശ്വരം പാലായിയിലെ 70 വയസുകാരി എംകെ രാധയേയും മകൾ ബീനയേയും പേരക്കുട്ടിയേയും അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. സ്വന്തം പറമ്പിൽ നിന്ന് തേങ്ങയിടാൻ തൊഴിലാളികളുമായി എത്തിയപ്പോഴാണ് പാർ്ടടി പ്രവർത്തകരുടെ ഭീഷണി.
കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നതിൻറെയും അസഭ്യം പറയുന്നതിൻറെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പിണറായിയാണ് നാട് ഭരിക്കുന്നതെന്ന് ഓർത്തോ എന്ന് ആക്രോശിക്കുന്നതും തെങ്ങുകയറ്റ തൊഴിലാളിയെ മർദ്ദിക്കുന്നതും വീട്ടുകാർ ചിത്രീകരിച്ച വീഡിയോയിൽ വ്യക്തമാണ്.
എന്നാൽ, പുറത്ത് നിന്ന് തൊഴിലാളികൾ എത്തിയത് പാലായി ഭാഗത്തെ തൊഴിലാളികൾ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് സിപിഎം പ്രതികരണം.കയ്യൂർ സമര സേനാനി ഏലിച്ചി കണ്ണൻറെ കൊച്ചുമകളാണ് രാധ. അപ്രോച്ച് റോഡിൻറെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് എട്ട് വർഷത്തോളമായി സിപിഎമ്മിൻറെ ഊരുവിലക്കാണെന്ന് രാധയുടെ മകൾ ബീന ആരോപിച്ചു. എന്നാൽ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് സിപിഎം വിശദീകരണം.
Discussion about this post