വയനാട്: ചെന്നലോട് ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
ബോളുകൊണ്ട് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ വായിലേക്ക് ഇടുകയായിരുന്നു. പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കടുത്ത ശ്വാസ തടസ്സം നേരിട്ടതോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയ്ക്ക് നേരത്തെ മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
Discussion about this post